സമ്മാനപ്പെരുമഴ ഒരുക്കി ‘ട്രെൻഡ്സ് ഓണം നല്ല ഓളം സീസൺ 2’
Mail This Article
കൊച്ചി ∙ ഓണം ആഘോഷമാക്കാൻ ട്രെൻഡ്സ്, മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘ട്രെൻഡ്‌സ് ഓണം നല്ല ഓളം സീസൺ 2’–ൽ കൈ നിറയെ സമ്മാനങ്ങൾ. മൂന്ന് ഇനങ്ങളിലായി 8 ലക്ഷം രൂപയുടെ സമ്മാനങ്ങളും റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം ഓണം ഷോപ്പിങ് വൗച്ചറും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. ട്രെൻഡ്‌സ് ഓണം ഗ്രൂപ്പ് ഫോട്ടോ മത്സരം, ട്രെൻഡ്‌സ് ഓണം റീൽസ് കോണ്ടസ്റ്റ്, ട്രെൻഡ്സെറ്റർ കോളജ് മത്സരം എന്നിവയാണുള്ളത്.
ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിൽ പങ്കെടുക്കാൻ 20 പേരടങ്ങുന്ന ഒരു ടീം രൂപീകരിച്ച് 20 മിനിറ്റിന്റെ ഒരു ഫ്യൂഷൻ പെർഫോമൻസ് കാഴ്ചവയ്ക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയാണു സമ്മാനം. ട്രെൻഡ്‌സ് ഓണം റീൽസ് കണ്ടസ്റ്റിൽ പങ്കെടുക്കാൻ ഓണാഘോഷവുമായി ബന്ധപ്പെട്ട ഫാഷൻ റീൽസ് സമൂഹമാധ്യമങ്ങളിൽ #trendsonamnallaolam, #trendsreelonam എന്നീ ഹാഷ്ടാഗുകളുമായി അപ്‌ലോഡ് ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണു സമ്മാനം. കൂടാതെ 100 പേർക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.
ട്രെൻഡ്‌സ് ഓണം ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാൻ ഓണം വേളയിൽ കുടുംബത്തോടോ കൂട്ടുകാരോടോ സഹപ്രവർത്തകരോടോ ഒപ്പം നേരത്തെയോ ഇപ്പോഴോ എടുത്ത ഫോട്ടോ 7736234111 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം. ഈ ഓണത്തിന് കേരളത്തിലെ ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3999 രൂപയ്ക്കു ഷോപ്പിങ് ചെയ്യുമ്പോൾ 249 രൂപയ്ക്ക് ആകർഷകമായ സമ്മാനം ലഭിക്കും. ഒപ്പം 2000 രൂപ വിലമതിക്കുന്ന കൂപ്പണും ലഭിക്കും.
വിവരങ്ങൾക്ക് ഫോൺ: 9895300555, വെബ്സൈറ്റ്: www.trendsonam.com