ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രുതി രജനികാന്ത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുമുണ്ട്. തലയിൽ മുഴുവൻ പൂക്കൾ ചൂടി ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ ശ്രുതി പങ്കുവച്ചിരുന്നു. ഷോൾഡർ വരെ കാണിച്ച ചിത്രം നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു. അത് ന്യൂഡ് ഫോട്ടോഷൂട്ടാണെന്ന് കരുതിയെന്നും നിരവധി പേർ പലതും പറഞ്ഞെങ്കിലും എന്നെ ഒന്നും ബാധിച്ചില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. 

Read More: പിങ്കും നീലയുമല്ല പകരം മഞ്ഞ; കുഞ്ഞിന്റെ ജെൻഡറേത്? സെറീനയ്ക്ക് പ്രാങ്കുമായി ഭർത്താവ്

'മോശം കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. അതൊന്നും എന്നെ ബാധിക്കാറില്ല. ചിത്രം കണ്ട പലരും വിചാരിച്ചത് അത് ന്യൂഡ് ഫോട്ടോഷൂട്ട് ആണെന്നാണ്. സത്യത്തിൽ ഞാൻ ഡ്രസ് ഇട്ടിട്ടുണ്ട്. അത് കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം കൂടിയാണ്. ചിലർ അതിന്റെ സൗന്ദര്യമാണ് കാണുക. മറ്റു ചിലർ അതിലെ വൾഗാരിറ്റിയെ കാണൂ. എന്നെ സംബന്ധിച്ച് ഞാൻ അതിൽ വൾഗറായി ഒന്നും ചെയ്തിട്ടില്ല. എന്റെ അച്ഛനും അമ്മയ്ക്കും ആ ഫോട്ടോഷൂട്ട് ഇഷ്ടമായിട്ടില്ല. ബിഹൈൻഡ് ദി സീൻ ഇട്ടപ്പോഴാണ് പലർക്കും അത് ന്യൂഡ് ഷൂട്ട് അല്ലെന്ന് മനസിലായത്’. ശ്രുതി പറഞ്ഞു. 

Sruthy Rajanikanth
ശ്രുതി രജനികാന്ത്, Image Credits: Instagram/shruthi_rajanikanth

മോഡലിങ് ഫീൽഡിൽ നിൽക്കുമ്പോൾ തന്നെ കൂടുതൽ അവസരം വരാത്തത് കംഫർട്ട് സോണിൽ നിന്ന് പുറത്തു വരാൻ സാധിക്കാത്തതിനാലാണെന്നും ശ്രുതി പറഞ്ഞു. 'നേവൽ എക്സ്പോസ് ചെയ്യുന്നതോ ക്ലീവേജ് കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. എന്നാൽ  അത് ചെയ്യുന്നവരെ എനിക്ക് ഇഷ്ടമല്ലെന്നല്ല. ഞാൻ അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ട്. അതിന്റെ ഭംഗിയാണ് ഞാൻ കാണുന്നത്. എനിക്ക് അത് പേഴ്സണലി കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ് ഞാൻ  ചെയ്യാത്തത്’. – ശ്രുതി വ്യക്തമാക്കി. 

Sruthy Rajanikanth
ശ്രുതി രജനികാന്ത്, Image Credits: Instagram/shruthi_rajanikanth

തന്റെ ശരീര പ്രകൃതി കാരണം സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ലിപ്‍ലോക്ക് സീൻ അഭിനയിക്കാൻ പറ്റാത്തതിനാൽ അവസരം നഷ്ടമായിട്ടുണ്ടെന്നും ശ്രുതി ഒരു അഭിമുഖത്തിൽ വ്യകത്മാക്കി. 

Content Highlights: Shruthy Rajanikanth | Fashion | Photoshoot | Viral Photoshoot | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com