എയർപോർട്ടിൽ കൂൾ ലുക്കിൽ കങ്കണ; ‘ബോളിവുഡിന്റെ രാജ്ഞി’ സ്റ്റൈൽ ചെയ്തത് 11 ലക്ഷത്തിന്റെ ബാഗ്
Mail This Article
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട നടിയാണ് കങ്കണ റണാവത്ത്. വ്യത്യസ്തമായ സ്റ്റൈലുകളിലൂടെ എപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടിയും കങ്കണയ്ക്ക് ലഭിക്കാറുണ്ട്. കാഷ്വൽ വസ്ത്രങ്ങളിലും ട്രഡീഷണൽ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന കങ്കണയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Read More: ‘അത് ന്യൂഡ് ഫോട്ടോയെന്ന് തെറ്റിധരിച്ചു’; ബോഡിഷേപ്പ് കാരണം അവസരം നഷ്ടപ്പെട്ടെന്ന് ശ്രുതി
എയർപോർട്ടില്‍ വച്ചുള്ള കങ്കണയുടെ ചിത്രങ്ങളാണ് വൈറലായത്. പാസ്റ്റൽ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരമെത്തിയത്. ഗോൾഡനും സിൽവറുമാണ് ബോർഡർ നൽകിയത്. ഒരു സിമ്പിൾ മാലയും മാച്ച് ചെയ്തു. കയ്യിലൊരു ബാഗും സ്റ്റൈൽ ചെയ്തിട്ടുണ്ട്.
കൂൾ ലുക്കിലുള്ള കങ്കണ കയ്യിൽ കരുതിയ സ്റ്റൈലിഷ് ബാഗിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. യുഎസിലെ ഹെർമിസ് എന്ന ബ്രാന്റിന്റേതാണ് ബാഗ്. ഹെർമിസ് ബിർക്കിൻ 3 എൻ 1 എന്ന മോഡൽ ബാഗാണ് കങ്കണയുടേത്. 11 ലക്ഷം രൂപയാണ് ബാഗിന്റെ വില.
Read More: സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ, ഗംഭീരമെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ
കങ്കണയുടെ കൂൾ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. 'ബോളിവുഡിന്റെ യഥാർഥ രാജ്ഞി, സുന്ദരിയായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ്.
Content Highlights: Kangana Ranaut | Fashion | Bag | Style | Lifestyle