ഓണത്തിനു മാറ്റുകൂട്ടാൻ ചെന്നൈയിൽ ‘മലയാളി മങ്ക’ മൽസരവുമായി മനോരമ
Mail This Article
ഓണക്കാലത്തിന്റെ ആവേശത്തിനൊപ്പം മലയാള മനോരമ ആർഎംകെവി വെഡ്ഡിങ് സിൽക്ക്സിന്റെ സഹകരണത്തോടെ ‘മലയാളി മങ്ക’ മൽസരം സംഘടിപ്പിക്കുന്നു. മൽസരത്തിൽ നാലു വിഭാഗങ്ങളാണുള്ളത്. 4 മുതൽ 8 വയസ്സു വരെയുള്ള കുട്ടികൾ കിഡ്സ് വിഭാഗത്തിലും 9 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. 13 മുതൽ 20 വയസ്സു വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും 21 മുതലുള്ളവർക്ക് സീനിയർ വിഭാഗത്തിലും മൽസരിക്കാം. ചെന്നൈയിലുള്ള മലയാളികൾക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം.
ആദ്യഘട്ട മൽസരത്തിനു ശേഷം ഫാഷൻ – സിനിമ രംഗത്തെ വിദഗ്ധർ തിരഞ്ഞെടുക്കുന്ന 20 പേരാണ് അവസാന ഘട്ട മൽസരത്തിൽ ഏറ്റുമുട്ടുക. ഓരോ വിഭാഗത്തിലും വിജയികളാകുന്നവർക്ക് 5000 രൂപയുടെ ഓണക്കോടിയാണു സമ്മാനം. രണ്ടാം സമ്മാനമായി 3000 രൂപയുടെ സമ്മാനക്കോടിയുമുണ്ട്. ആകർഷകങ്ങളായ പ്രോൽസാഹന സമ്മാനവും മൽസരത്തിൽ ഒരുക്കിയിട്ടുണ്ട്. മനോരമയിൽ ഓഗസ്റ്റ് 3, 4 തീയതികളിൽ പ്രസിദ്ധീകരിച്ച കൂപ്പണിൽ വ്യക്തിവിവരങ്ങൾ പൂരിപ്പിച്ച ശേഷം ഫോട്ടോയ്ക്കൊപ്പം അയയ്ക്കണം. ഫോട്ടോയും കൂപ്പണും അയയ്ക്കേണ്ട ഇ മെയിൽ വിലാസം – mmmalayalimanka@gmail.com
നിബന്ധനകൾ
∙ അവ്യക്തമായതും എഡിറ്റു ചെയ്തതുമായ ഫോട്ടോകൾ പരിഗണിക്കില്ല
∙ പ്രായം തെളിയിക്കുന്ന രേഖകൾ അവസാന ഘട്ടത്തിൽ സമർപ്പിക്കണം
∙ മനോരമയിൽ പ്രസിദ്ധീകരിച്ച കൂപ്പണിൽ തന്നെ വിവരങ്ങൾ ചേർക്കണം, ഫോട്ടോസ്റ്റാറ്റ് പരിഗണിക്കില്ല
∙ പ്രായപൂർത്തിയാകാത്തവർ മാതാപിതാക്കളുടെ സമ്മതപത്രം അവസാന ഘട്ട മൽസരത്തിനു മുൻപ് സമർപ്പിക്കണം.
∙ വിധികർത്താക്കളുടെ തീരുമാനം അന്തിമം.
Content Highlights: Malayali Manka | Malayali Manka Contest | Malayala Manorama | Lifestyle | Manoramaonline