‘ചുവപ്പു മുതൽ ഓറഞ്ചു വരെ’; സ്വാതന്ത്ര്യദിന പ്രസംഗത്തിന് മോദിക്ക് തലപ്പാവ് നിർബന്ധം, അറിയാം വിശേഷങ്ങൾ
Mail This Article
77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തനത് ശൈലി മറന്നില്ല. എല്ലാ വർഷത്തേയും പോലെ ഇത്തവണയും തലപ്പാവണിഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജസ്ഥാനി ബന്ദേജ് തലപ്പാവാണ് ഇത്തവണ അണിഞ്ഞത്. മഞ്ഞയും പച്ചയും ചുവപ്പും കലർന്ന ബന്ധാനി പ്രിന്റുള്ള തലപ്പാവാണ് ധരിച്ചത്. ഓഫ് വൈറ്റ് കുർത്തയും കറുത്ത കോട്ടും പെയർ ചെയ്തു.
Read More: ഇന്ത്യയുടെ നോവായി മണിപ്പുർ, മുഖചിത്രത്തിലൂടെ വേദന പകർത്തി കലാകാരി
രാജസ്ഥാൻ തലപ്പാവ് ധരിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ്.
2014 മുതൽ സ്വാതന്ത്ര്യദിന പ്രസംഗത്തിനെത്തുമ്പോൾ മോദി തലപ്പാവ് ധരിക്കാറുണ്ട്. പോൾക്ക ഡോട്ടുള്ള ചുവന്ന ജോധ്പുരി തലപ്പാവാണ് ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മോദി തിരഞ്ഞെടുത്തത്. ഓഫ് വൈറ്റ് കുർത്തയാണ് അന്ന് പെയർ ചെയ്തത്.
2022–ൽ ഇന്ത്യയുടെ പതാകയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള തലപ്പാവാണ് ധരിച്ചത്. വെള്ളയിൽ പച്ചയും കുങ്കുമവും നിറമുള്ള ഡിസൈനോടു കൂടിയതായിരുന്നു തലപ്പാവ്. നീല നിറത്തിലുള്ള കുർത്തയും മാച്ച് ചെയ്തു.
2021–ൽ ഓറഞ്ചും ചുവപ്പും ക്രീമും നിറത്തിലുള്ള തലപ്പാവിലാണ് മോദി എത്തിയത്. നീല നിറത്തിലുള്ള കോട്ടും മാച്ച് ചെയ്തു.
2020–ൽ കാവിയും വെള്ളയും നിറത്തിലുള്ള തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ വായും മൂക്കും മറയ്ക്കാനുള്ള സ്കാഫും കരുതിയിരുന്നു.
2019–ൽ ഓറഞ്ചും ചുവപ്പും പച്ചയും കലർന്ന ലെഹെരിയ തലപ്പാവാണ് ധരിച്ചത്. വെള്ള നിറത്തിലുള്ള കുർത്തയാണ് തിരഞ്ഞെടുത്തത്.
2018-ൽ നീളമുള്ള പ്ലെയിൻ ഓറഞ്ചും ചുവപ്പും നിറത്തിലുള്ള തലപ്പാവിൽ മോദി ലളിതവും ആകർഷണീയവുമായിരുന്നു.
2017-ൽ പ്രധാനമന്ത്രി മഞ്ഞയും ചുവപ്പും നിറത്തിലുള്ള തലപ്പാവിലെത്തി. നീളത്തിലുള്ള ക്രിസ്-ക്രോസ് ഗോൾഡൻ എംബ്രോയ്ഡറിയോട് കൂടിയതായിരുന്നു തലപ്പാവ്.
2016-ൽ അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത് സിമ്പിൾ ഡിസൈനോടുകൂടിയ തലപ്പാവിലായിരുന്നു. വെള്ള വസ്ത്രത്തിനൊപ്പം പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള തലപ്പാവണിഞ്ഞു.
2015-ൽ നീല, ചുവപ്പ്, പച്ച നിറങ്ങളിലുള്ള ഡിസൈനുള്ള ഓറഞ്ച് തലപ്പാവ് തിരഞ്ഞെടുത്തു. ഒരു ബീജ് കുർത്തയും നെഹ്‌റു ജാക്കറ്റുമായി അത് പെയർ ചെയ്തു.
Content Highlights: Narendra Modi | Turbans | Independence Day | Modi Independence Day Speech | Independence Day Speech | Lifestyle | Manoramaonline