ADVERTISEMENT

ടാറ്റു ചെയ്യുക എന്നത് ഇന്നത്തെ കാലത്തൊരു ട്രെന്റായി മാറിയതാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു ചെയ്യാനായി പലരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ സ്റ്റൈലിഷ് ലുക്കിനായി ചെയ്യുന്ന ആ ടാറ്റു കാരണം ജീവിതം തന്നെ ബുദ്ധിമുട്ടിലായാലോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫ്ലോറിഡയിലെ ടെയ്‍ലർ വൈറ്റ് എന്ന യുവതിക്കാണ് മുഖത്തെ ടാറ്റു കാരണം ജോലി ലഭിക്കാത്ത സ്ഥിതിയുണ്ടായത്. എന്നാൽ ഈ ടാറ്റു ടെയ്‍ലർ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല എന്നതാണ് മറ്റൊരു കാര്യം. 

തന്റെ 21–ാം പിറന്നാൾ ദിനത്തിലാണ് ജീവിതത്തിൽ ഏറ്റവും മോശകരമായ സംഭവം നടന്നതെന്നാണ് യുവതി ടിക്ടോക്ക് വിഡിയോയില്‍ പങ്കുവച്ചത്. ടോക്സിക്കായൊരു കാമുകൻ തനിക്കുണ്ടായിരുന്നെന്നും അയാൾ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും യുവതി വ്യക്തമാക്കി. പിറന്നാൾ ആഘോഷിക്കാനായി ടെയ്‍ലറിനെയുമൊത്ത് കാമുകൻ ഒരു ബാറിലേക്കാണ് പോയത്. അവിടെ വച്ച് കൂടുതലായി മദ്യം കഴിച്ച് യുവതി അബോധാവസ്ഥയിലായി. ഈ സമയത്താണ് കാമുകൻ യുവതിയുടെ മുഖത്താസകലം ടാറ്റു ചെയ്തത്. രാവിലെ ഉറക്കമുണർന്നപ്പോൾ യുവതിക്ക് ദേഹമാസകലം വേദന അനുഭവപ്പെട്ടു. മുഖത്തിനും വേദന വന്നതോടെയാണ് കണ്ണാടിയുടെ മുന്നിലെത്തി നോക്കിയത്. അപ്പോഴാണ് തന്റെ മുഖത്താകെ ടാറ്റു ചെയ്തെന്ന് യുവതി മനസ്സിലാക്കിയത്. 

Read More: സ്റ്റൈലിഷ് ലുക്കിൽ ഹണിറോസ്, വസ്ത്രത്തിന്റെ നിറം ചേരുന്നില്ലെന്ന് ആരാധകർ

ആ അവസ്ഥയിൽ നിന്ന് വളരെ പാടുപെട്ടാണ് യുവതി പുറത്തെത്തിയത്. എന്നാൽ പിന്നീട് ആ ടാറ്റു കാരണം അവളെ ആരും ജോലിക്ക് ക്ഷണിക്കാതെയായി. പലവിധത്തിലും മേക്കപ്പ് ഉപകരണങ്ങൾ കൊണ്ട് ടാറ്റു മായ്ക്കാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. 

പിന്നാലെയാണ് യുവതി തന്റെ ദുരനുഭവം ടിക്ടോക്ക് വഴി മറ്റുള്ളവരെ അറിയിച്ചത്. യുവതിയുടെ വിഡിയോ കണ്ടതോടെ അവളെ സഹായിക്കാനായി ‘കാരിഡി അസ്കനസി’ എന്നയാൾ രംഗത്തെത്തുകയായിരുന്നു. ടാറ്റു മുഴുവൻ മായ്ച്ചു കളയാനുള്ള ചെലവ് വഹിക്കാമെന്ന് അയാൾ യുവതിക്ക് ഉറപ്പ് നൽകി. ടാറ്റു മുഴുവനായി മായ്ച്ചു കളയാൻ 2 വർഷത്തോളം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

Content Highlights: Women | Tattoo | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com