ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് താരം. കൊച്ചു കണ്ണനെ താലോലിക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

Read More: കത്രീനയുടെ താരപദവിയല്ല, മനുഷ്യസ്നേഹമാണ് ഇഷ്ടപ്പെട്ടത്, അവളെന്തിന് എന്നെ സ്നേഹിച്ചു എന്നു തോന്നി: വിക്കി കൗശൽ

മഞ്ഞ നിറത്തിലുള്ള സാരിയാണ് അനുശ്രീ ധരിച്ചത്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ സ്വീക്വൻസ് വർക്ക് നൽകിയിട്ടുണ്ട്. ട്രഡീഷണൽ മാലയും കമ്മലും മൂക്കുത്തിയുമെല്ലാമണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീ എത്തിയത്. കുഞ്ഞി കണ്ണനെ മടിയില്‍ താലോലിക്കുകയാണ് ചിത്രങ്ങളിൽ അനുശ്രീ. മഞ്ഞപട്ടുടുത്ത് കയ്യിൽ ഓടക്കുഴലും പിടിച്ചാണ് കുഞ്ഞി കണ്ണൻ ഒരുങ്ങിയത്. 

Anusree
അനുശ്രീ, Image Credits: Instagram/anusree_luv

‘ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ’. എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. 

Anusree
അനുശ്രീ, Image Credits: Instagram/anusree_luv

Content Highlights: Anusree | Sreekrishna Jayanthi | Photoshoot | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com