ADVERTISEMENT

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. ന്യൂയോർക്ക് ഫാഷൻ വീക്കിലെ പ്രിയങ്കയുടെ ലുക്ക് ശ്രദ്ധേയമാകുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ ഹോട്ട്ലുക്കിലാണ് പ്രിയങ്ക എത്തിയത്.

Read More: ‘പുതിയ സ്പൈഡർ വുമൺ’, തല മുതൽ കാലുവരെ മൂടി ഉർഫിയുടെ പുത്തൻ പരീക്ഷണം; ചിത്രത്തിന് ട്രോൾമഴ

കറുപ്പ് ബിക്കിനിയാണ് താരം ധരിച്ചത്. ഇതിനു മുകളിലായി ഒരു ട്രാൻസ്പരന്റ് മെറ്റാലിക് ഓവർകോട്ട് ഡ്രസ് ധരിച്ചു. വസ്ത്രം മുഴുവൻ ഗോൾഡൻ സ്വീക്വൻസുകൾ കൊണ്ട് അലങ്കരിച്ചു. ലൂസ് ഹെയർ സ്റ്റൈല്‍ ഫോളോ ചെയ്തു. ഹൈ ഹീൽസ്, ഗോൾഡ് മോതിരങ്ങൾ, കമ്മൽ എന്നിവ പെയർ ചെയ്തു. ഗോൾഡൻ ഐ ഷാഡോ, ബ്ലഷ് ചെയ്ത കവിൾത്തടങ്ങൾ, ഗ്ലോസി ലിപ്സ്റ്റിക്ക് എന്നിവ പ്രിയങ്കയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. 

Priyanka Chopra
പ്രിയങ്ക ചോപ്ര, Image Credits: Instagram/jerryxmimi

സെക്സി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. പരിപാടിയിൽ നിന്നുള്ള വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംഗീത പരിപാടികളിൽ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് താൻ ഭർത്താവ് നിക്കിന്റെ പരിപാടിക്ക് പോകുമ്പോഴാണ് ഏറ്റവും നന്നായി വസ്ത്രം ധരിക്കാറുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. ‘ഞാൻ മറ്റൊരാളുടെ സംഗീത പരിപാടിക്ക് പോകുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഭർത്താവിന്റെ പരിപാടിക്ക് പോകുന്നത്. എന്റെ ഭർത്താവിന്റെ പരിപാടിക്ക് പോകുമ്പോൾ ഞാൻ ഏറെ അഭിമാനിക്കുന്നു. ഞാൻ നിക്കിന്റെ വലിയ ഫാനാണ്. എപ്പോഴും സംഗീത പരിപാടികൾക്ക് പോകുമ്പോൾ ഏറ്റവും കംഫർട്ടബിളായ വസ്ത്രം ധരിക്കാനാണ് ശ്രമിക്കാറുള്ളത്. ഹീൽസ് ധരിച്ചാലും ഞാൻ മറ്റൊരു ഫ്ലാറ്റ് ചെരിപ്പു കൂടി കരുതും. വസ്ത്രത്തിൽ പോക്കറ്റുണ്ടാകാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരുപാട് സ്നാക്സ് അതിൽ വെക്കാൻ സാധിക്കും’. പ്രിയങ്ക പറഞ്ഞു. 

Content Highlights: Priynka Chopra | Fashion | Style | Photoshoot | Lifestyle | Manoramaonline

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com