‘ഇങ്ങനെ കല്യാണവും കൂടി നടന്നാൽ മതിയോ?’; സാരിയിൽ അതിസുന്ദരിയായി ശാലിൻ
![shalin-zoya ശാലിൻ സോയ, Image Credits: Instagram/shaalinzoya](https://img-mm.manoramaonline.com/content/dam/mm/mo/style/style-factor/images/2023/9/13/shalin-zoya.jpg?w=1120&h=583)
Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാലിൻ സോയ. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവക്കുന്ന ശാലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാരിയിൽ സുന്ദരിയായുള്ള ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്.
പിങ്ക് നിറത്തിലുള്ള സാരിയിലാണ് ശാലിൻ എത്തിയത്. ഗോള്‍ഡൻ നിറത്തിലുള്ള ബോർഡറാണ് നൽകിയത്. പിങ്ക് സ്റ്റോണോടു കൂടിയ സിൽവർ മാല ആക്സസറൈസ് ചെയ്തു. റെഡ് ലിപ്സ്റ്റിക്കാണ് ചൂസ് ചെയ്തത്. മിനിമൽ മേക്കപ്പ് ലുക്കിൽ താരം അതിമനോഹരിയാണ്.
ചിത്രത്തിന് ശാലിൻ നൽകിയ കുറിപ്പും വൈറലാണ്. ‘കല്യാണത്തിനിടെ കണ്ട ഒരു ആന്റി: മോളെ ഇങ്ങനെ കല്യാണം കൂടി നടന്നാൽ മതിയോ? എന്നാണ് ഫൊട്ടോയ്ക്കൊപ്പം ശാലിൻ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അതേ ചോദ്യവുമായി എത്തുന്നത്. എന്നാൽ ഇങ്ങനൊക്കെ തന്നെ അങ്ങ് ജീവിച്ചാൽ മതി, പെട്ടെന്നൊന്നും കല്യാണം വേണ്ട എന്നു പറയുന്നവരുമുണ്ട്.
![shalin-zoya ശാലിൻ സോയ, Image Credits: Instagram/shaalinzoya](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
Content Summary: Shalin Zoya | Fashion | Saree | Lifestyle | Manoramaonline