ഒരു കാലിൽ ചെരുപ്പ്, പകുതി ഡിസൈൻ ചെയ്ത വസ്ത്രം, ടോപ്പ്ലെസ് മോഡൽസ്; വ്യത്യസ്തമായി മിലാൻ ഫാഷൻ വീക്ക്
Mail This Article
ഫാഷൻ ഷോകൾ വ്യത്യസ്തത കൊണ്ട് കാണികളെ അമ്പരപ്പിക്കാറുണ്ട്. വസ്ത്രങ്ങളിലെ വൈവിധ്യവും പ്രത്യേകതകളുമാണ് എപ്പോഴും കയ്യടി നേടാറുള്ളത്. എന്നാൽ മിലാൻ ഫാഷൻ വീക്കിൽ ‘അവവാവിന്റെ’ ഷോ റാംപിലെത്തിയ മോഡലുകളുടെ നടത്തം കൊണ്ടാണ് വ്യത്യസ്തമായത്. സാധാരണ ഗതിയിൽ റാംപിൽ നടക്കുന്നതിനേക്കാൾ വേഗത്തിലാണ് മോഡലുകൾ എത്തിയത്.
‘അവവാവിന്റെ’ സമ്മർ സ്പ്രിങ്ങ് കളക്ഷൻ ഷോയിലാണ് കാണികളെ അമ്പരപ്പിച്ചു കൊണ്ട് മോഡലുകൾ വേഗത്തിൽ നടക്കാനും ഓടാനും വരെ തുടങ്ങിയത്. ‘ഡിസൈൻ ചെയ്യാൻ സമയമില്ല, വിശദീകരിക്കാൻ സമയമില്ല’ എന്ന കൺസെപ്റ്റിലാണ് ഷോ നടന്നത്. ബീറ്റ് കാൾസണാണ് ഷോയുടെ ക്രിയേറ്റീവ് ഡയറക്ടറും സ്റ്റൈലിസ്റ്റും.
വലിയ കറുത്ത ബൂട്ടുകളുമായി ഓടിയാണ് ആദ്യ മോഡൽ റാംപിലെത്തിയത്. വസ്ത്രം ശരിയാക്കി കൊണ്ടാണ് അടുത്തയാൾ എത്തിയത്. ചിലരാകട്ടെ കയ്യിൽ വസ്ത്രം പിടിച്ചു കൊണ്ടാണ് വന്നത്. മറ്റു ചിലർ റാംപില്‍ നിന്നാണ് വസ്ത്രം ധരിച്ചത്. ടോപ്പ്‍ലെസായി പോകുന്ന മോഡലും ഒരു കാലിൽ മാത്രം ചെരിപ്പ് ധരിച്ച് വേഗത്തിൽ ഓടി പോകുന്ന മോഡലുമെല്ലാം ഷോയിൽ ശ്രദ്ധേ നേടി.
പുത്തൻ കൺസെപ്റ്റിന് കയ്യടികളും ഉയരുന്നുണ്ട്. യഥാർഥത്തില്‍ ഒരുപാട് ഡിസൈൻ എത്തുമ്പോൾ ഇങ്ങനെ തന്നെയാണെന്നും ഒന്നിനും സമയം കിട്ടുന്നില്ലെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കണ്‍സെപ്റ്റ് കൊണ്ടുവന്നത് നന്നായെന്നും ഫാഷൻ ഷോയുടെ ഗൗരവം കുറച്ചതിന് നന്ദി എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Avavav's Fashion Show at Milan Fashion Week Breaks Stereotypes