ADVERTISEMENT

ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനായി പലരും ശ്രമിക്കാറുണ്ട്. വിവാഹ ഫോട്ടോഷൂട്ടുകളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുമെല്ലാം പലപ്പോഴും വൈവിധ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കെന്റക്കിയിൽ നിന്നുള്ള 23 കാരിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുന്നു.

Read More: പുത്തൻ ഗെറ്റപ്പിൽ പാർവതി തിരുവോത്ത്, ട്രോളി സോഷ്യൽ മീഡിയ

സാധാരണ ഫോട്ടോഷൂട്ട് സങ്കൽപ്പത്തിൽ നിന്നുമാറി ഒരു ‘ശവസംസ്കാര’ ഫോട്ടോഷൂട്ടാണ് നടത്തിയത്. ചെറിഡൺ ലോഗ്സ്ഡൺ എന്ന യുവതിയാണ് ശവസംസ്കാര ചടങ്ങ് പ്രമേയമാക്കി ഫോട്ടോഷൂട്ട് നടത്തിയത്. ‘കുട്ടികളില്ലാതെയുള്ള ജീവിതത്തിന് അവസാനം’ എന്ന സങ്കൽപ്പത്തിലാണ് യുവതി ചിത്രങ്ങൾ പങ്കുവച്ചത്. 

Image Credits: facebook/Cheridan Logsdon
Image Credits: facebook/Cheridan Logsdon

കറുത്ത മിനി ഡ്രസിലാണ് യുവതി എത്തിയത്. തലയിൽ കറുത്ത പൂക്കളും കറുത്ത വെയിലും (veil) ധരിച്ചിട്ടുണ്ട്. ഒരു ഓവർ കോട്ടും പെയർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ സ്കാനിങ്ങ് റിപ്പോർട്ട് കയ്യിൽ പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കരയുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.  

Read More: സുന്ദരിയല്ലേ പിന്നെന്തിന് ഇതു ചെയ്തു, കരഞ്ഞുകൊണ്ടാണ് പ്രിയങ്ക സംസാരിച്ചത്: സംവിധായകൻ അനിൽ ശർമ

‘കുട്ടികളില്ലാത്ത ജീവിതത്തിന് ആർഐപി, 23–ാമത്തെ വയസ്സിൽ ഒരു അമ്മയായി മാറിയിരിക്കുന്നു. തമാശകളെല്ലാം മാറ്റി നിർത്തിയാൽ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഞാൻ ശരിക്കും ആവേശത്തിലാണ്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’– ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ചെറിഡൻ ലോഗ്സ്ഡൺ കുറിച്ചു. 

funeral-photoshoot1
Image Credits: facebook/Cheridan Logsdon

വ്യത്യസ്തമായ ചിത്രങ്ങൾക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. 

Content Highlights: Funeral Based Maternity Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com