ADVERTISEMENT

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് താൻ ലിപ്സ്റ്റക്ക് ധരിക്കുന്നത് ഭർത്താവ് രൺബീർ കപൂറിന് ഇഷ്ടമല്ലെന്നും, അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇട്ടതിന് ശേഷം മായ്ക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കിയത്. ആലിയയുടെ അഭിമുഖത്തിന് പിന്നാലെ രൺബീർ ടോക്സിക്കാണെന്നും എന്തിനാണ് ഇത്തരത്തിലുള്ള റിലേഷൻഷിപ്പെന്നുമെല്ലാം വിമർശനം ഉയർന്നിരുന്നു. ഇത്രയും നാൾ ആ വിഷയത്തിൽ മൗനം പാലിച്ചിരിക്കുകയായിരുന്നു രൺബീർ കപൂർ. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് രൺബീർ. 

ആരാധകരുമായുള്ള ഇന്ററാക്ഷനിടെയാണ് രൺബീർ താൻ നേരിടുന്ന വിമർശനങ്ങളെ പറ്റി പറഞ്ഞത്. ‘ ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല. അതുകൊണ്ട് അതിനെ കൈകാര്യം ചെയ്യേണ്ട ആവശ്യം ഇല്ല. എന്നാൽ നെഗറ്റിവിറ്റി വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ. പോസിറ്റിവിറ്റിയും നെഗറ്റിവിറ്റിയും ആവശ്യമാണ് കാരണം ഒരുമിച്ചാണെങ്കിലേ അത് ബാലൻസാകു. 

ranbir-alia1
ആലിയയും രൺബീറും, Image Credits: Instagram/aliaabhatt

ഒരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളെ കുറിച്ച് ചിലപ്പോൾ ഒരുപാട് കാര്യങ്ങൾ പലരും എഴുതും. ശരിയല്ലാത്തതായ പല കാര്യങ്ങളും അതിലുണ്ടാകും. ചിലപ്പോള്‍ ആ അഭിപ്രായങ്ങൾ അല്ലെങ്കിൽ അത്തരത്തിലുള്ള എന്റെ ഇമേജ് ഞാൻ ചെയ്ത സിനിമകൾ കൊണ്ടോ കഥാപാത്രങ്ങൾ കൊണ്ടോ സൃഷ്ടിക്കപ്പെട്ടതായിരിക്കാം. അതെന്റെ സ്വന്തമല്ല. 

അടുത്തിടെ, ഞാൻ ടോക്സിക്കാണ് എന്ന തരത്തിലുള്ള വാർത്തകൾ കണ്ടിരുന്നു. ടോക്സിക് മസ്കുലനിറ്റിക്ക് വേണ്ടി പോരാടുന്നവരുടെ ഒപ്പമാണ് ഞാൻ. അവർ എന്നിൽ ടോക്സിക്കായൊരു മനുഷ്യന്റെ മുഖമാണ് കാണുന്നതെങ്കിൽ അതെനിക്ക് പ്രശ്നമില്ല. കാരണം എന്നെ പറ്റി ആളുകൾ ഇങ്ങനെ പറയുമ്പോൾ എനിക്കുണ്ടാകുന്ന വിഷമത്തേക്കാൾ വലുതാണല്ലോ ടോക്സിക് മസ്കുലിനിറ്റിക്കെതിരെയുള്ള പോരാട്ടങ്ങൾ’. രൺബീർ പറഞ്ഞു. 

alia-saree1
ആലിയയും രൺബീറും, Image Credits: Instagram/aliaabhatt

വോഗിന് നൽകിയ അഭിമുഖത്തിലാണ് താൻ ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ആലിയ പറഞ്ഞത്. രൺബീറിന് ഇഷ്ടമില്ലാത്തതിനാൽ  ലിപ്സ്റ്റിക് ഇട്ടതിന് ശേഷം അതിന്റെ കട്ടി കുറയ്ക്കാനായി മായ്ച്ച് കളയാറുണ്ടെന്നും ആലിയ വ്യക്തമാക്കിയിരുന്നു. 

English Summary:

Ranbir Kapoor breaks silence on being called ‘toxic’ for his viral lipstick comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com