ഗ്ലാമറസ് ലുക്കിൽ ആലിയ, മിനി ഡ്രസിൽ ദീപിക; ഷാറുഖിന്റെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി താരസുന്ദരികൾ
Mail This Article
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട നായികമാരാണ് ആലിയ ഭട്ടും ദീപിക പദുക്കോണും. കഴിഞ്ഞ ദിവസം ഷാറുഖ് ഖാന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും ലുക്ക് ഫാഷൻ ലോകത്തെ അമ്പരപ്പിക്കുകയാണ്. അതിമനോഹരമായ മിനി ഡ്രസിലാണ് ഇരുവരും ആഘോഷങ്ങൾക്കെത്തിയത്.
ഒരേ സമയം സ്റ്റൈലിഷും ഗ്ലാമറസുമായ കറുത്ത ബോഡികോൺ ഗൗണിലാണ് ആലിയ ചടങ്ങിനെത്തിയത്. സ്ട്രാപ്പ്ലെസ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. വസ്ത്രത്തിന്റെ നെക്ക് ഡിസൈനാണ് ആകർഷണീയം.സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്‌റ്റ് പ്രിയങ്ക കപാഡിയയാണ് സ്റ്റൈൽ ചെയ്തത്. മിനിമൽ ആക്സസറീസ് ലുക്കാണ് ഫോളോ ചെയ്തത്. സ്റ്റഡ‍് കമ്മലും ഹീൽസും പെയർ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്ക് ഫോളോ ചെയ്തു. 1.38 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.
ഫ്ലോറൽ ഡിസൈനിലുള്ള മിനി ഗൗണാണ് ദീപിക പദുക്കോൺ ധരിച്ചത്. സിൽവർ നിറത്തിലുള്ള വസ്ത്രത്തിൽ ചുവന്ന പൂക്കളുള്ള ഡിസൈൻ നൽകി. സിൽവർ സ്ട്രാപ്പി ഹീല്‍സ് പെയർ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്. വേവി ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. 1.27 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.
ഇരുവരുടെയും ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.