ADVERTISEMENT

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രിയ ശരണ്‍. വ്യത്യസ്തമായ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കുന്ന ശ്രിയയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലഹങ്കയിൽ ഗ്ലാമറസ് ലുക്കിലാണ് ശ്രിയ എത്തിയത്. 

shriya-saran-photo2
ശ്രിയ ശരൺ, Image Credits: Instagram/shriya_saran1109

സിൽവർ ലഹങ്കയിലാണ് ശ്രിയ എത്തിയത്. സ്ലീവ്‍ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. ഡീപ്പ് നെക്ക് താരത്തിന് ഗ്ലാമറസ് ലുക്ക് നൽകി. ഹെവി വര്‍ക്കുകളാണ് ബ്ലൗസിന് നൽകിയത്. ബാക്കിലെ ഡിസൈനാണ് ഹൈലൈറ്റ്. ബ്ലൗസിന്റെ വർക്ക് പാറ്റേണിന് മാച്ച് ചെയ്യുന്ന ഡിസൈനാണ് ലഹങ്കയ്ക്കും നൽകിയത്. ത്രെഡ് വർക്കുകളും ബീഡ് വർക്കുകളുമെല്ലാം നൽകിയിട്ടുണ്ട്. 

shriya-saran-photo3
ശ്രിയ ശരൺ, Image Credits: Instagram/shriya_saran1109

കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു. വേവി ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ലുക്കാണ് വൈറലായത്. 

shriya-saran-photo4
ശ്രിയ ശരൺ, Image Credits: Instagram/shriya_saran1109

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരഴകാണ്, ഈ പ്രായത്തിലും ഇത്രയും ഭംഗിയായിരിക്കാൻ കഴിയുന്നതെങ്ങനെ എന്നെല്ലാം കമന്റുകളുണ്ട്. 

shriya-saran-photo1
ശ്രിയ ശരൺ, Image Credits: Instagram/shriya_saran1109
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com