ADVERTISEMENT

പരമ്പരാഗത ഫാഷനും സ്റ്റൈലും സമന്വയിക്കുന്ന ഉത്സവ് 2023ന് കോട്ടയത്ത് നാളെ (22/11/23) തിരിതെളിയും. കോട്ടയം ലേഡീസ് സർക്കിൾ നമ്പർ 48ന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഫാഷനൊപ്പം ചാരിറ്റിക്കും പ്രാധാന്യം നൽകുന്നു. നവംബർ 23 വരെ കോട്ടയം ബെഞ്ചമിൻ ബെയ്‍ലി ഹാളിൽ നടക്കുന്ന എക്സിബിഷനിൽ വിവിധ ഡിസൈനർമാരുടെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കും.

saree2
കഴിഞ്ഞ വർഷത്തെ എക്സിബിഷനില്‍ നിന്ന്, Photo: Special arrangement

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ലക്നൗ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഡിസൈനർമാരുടെ ഡിസൈനർ സാരികൾ, കുർത്തികൾ, പാശ്ചാത്യ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരുപ്പുകൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെയും വീട് അലങ്കരിക്കാനുള്ള വസ്തുക്കളുടെയും വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. 

saree1
കഴിഞ്ഞ വർഷത്തെ എക്സിബിഷനില്‍ നിന്ന്, Photo: Special arrangement

മുൻ വർഷങ്ങളിലേതു പോലെ പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സർക്കാർ സ്‌കൂളുകളിലെ ക്ലാസ് റൂം, സ്മാർട്ട് ക്ലാസ് മുറികൾ, ലാബുകൾ, ശുചിമുറികൾ, കുട്ടികൾക്ക് വേണ്ട മറ്റുപകരണങ്ങൾ എന്നിവയ്ക്കായി ഫണ്ട് കൈമാറും. കൂടാതെ ശാരീരിക വൈകല്യമുള്ളവർ, സ്ത്രീ ശാക്തീകരണം, ജീവകാരുണ്യ പ്രവർത്തനം, മാലിന്യ സംസ്കരണം എന്നിവയ്ക്കും സഹായം നൽകും. 

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷന്‍ രാവിലെ 9.30 മുതൽ രാത്രി 7.30വരെയാണ്. കോട്ടയത്തെ പ്രദർശനത്തിന് ശേഷം നവംബർ 25ന് കൊച്ചി പനമ്പള്ളി നഗറിലെ അവന്യൂ സെന്ററിൽ വച്ചും എക്സിബിഷൻ നടക്കും. പ്രവേശനം സൗജന്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com