ചുവപ്പിൽ ഹോട്ട്ലുക്കിൽ ആലിയ ഭട്ട്, അതി മനോഹരിയെന്ന് ആരാധകർ
Mail This Article
×
ഫാഷൻ ട്രെന്റുകളും സ്റ്റൈലും മികച്ച രീതിയിൽ ഫോളോ ചെയ്യുന്ന താരമാണ് ആലിയ ഭട്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചെറി റെഡ് നിറത്തിലുള്ള മിനി ഡ്രസിലാണ് ആലിയ ഇത്തവണ ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്തത്.
സിംപിൾ ലുക്കിലുള്ള മിനി ജംപ്സ്യൂട്ടാണ് സ്റ്റൈൽ ചെയ്തത്. ഡീപ്പ് വി നെക്കും സ്ലീവ്‍ലെസുമായ വസ്ത്രം ആലിയക്ക് ഗ്ലാമറസ് ലുക്ക് നൽകി. ഹൈഹീൽസ് ചെരുപ്പിന് പകരം ഗുച്ചി ബ്രാന്റിന്റെ ലോഫർ ആണ് ധരിച്ചത്. മിനിമൽ ആക്സസറീസാണ് ചൂസ് ചെയ്തത്. ഗ്ലോൾഡൻ നിറത്തിലുള്ള കമ്മലും വളയുമാണ് തിരഞ്ഞെടുത്തത്.
ബ്രൗൺ ടോണിലുള്ള സ്മോക്കി കണ്ണുകൾ, ഗ്ലോസി ന്യൂഡ് ലിപ്സ്റ്റിക് എന്നിവ ഉപയോഗിച്ച് സ്റ്റൈൽ പൂർത്തിയാക്കി. ജിക്യു മെൻ ഓഫ് ദ ഇയർ 2023 അവാർഡ് ദാന ചടങ്ങിനെത്തിയതാണ് ആലിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.