ADVERTISEMENT

ക്രിസ്മസ് ആഘോഷമാക്കാൻ മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് സീസൺ 3യ്ക്ക് തുടക്കം. ഇതിന്റെ ഭാഗമായി മൂന്നു ഇനങ്ങളിൽ 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം ട്രെൻഡ്സ് വൗച്ചറും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 

ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് സീസൺ 3, കാംപെയിന്റെ ഭാഗമായുള്ള ഗംഭീര റോഡ് ഷോയ്ക്ക് എറണാകുളം മറൈൻ ‍ഡ്രൈവിലെ ട്രെൻഡ്സിന്റെ ഷോറൂമിൽ തുടക്കം കുറിച്ചു. അസിസ്റ്റന്റ് കമ്മീഷ്ണർ പി. രാജ്കുമാർ, ട്രെൻഡ്സ് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സ്റ്റേറ്റ് ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ അഡ്വർടൈസിംഗ് മാർക്കറ്റിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ ചേർന്ന് റോഡ്ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. രണ്ടു വാനുകളിലായി ഒരുക്കിയിരിക്കുന്ന റോഡ് ഷോയിൽ ഒരു വാൻ എറണാകുളത്തു നിന്നും കാസർകോട്ടേക്കും ഒരു വാൻ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കും പര്യടനം നടത്തുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന റോഡ് ഷോയോട് അനുബന്ധിച്ച് വാൻ സഞ്ചരിക്കുന്ന വഴികളിൽ ക്രിസ്മസ് ഗെയിമുകളം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ബെസ്റ്റ് ട്രെൻഡ്സെറ്റർ ഫോട്ടോ കോൺടെസ്റ്റിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ക്രിസ്മസ് വേളയിൽ എടുത്ത ഫോട്ടോ അയയ്ക്കാം. ക്രിസ്മസ് റീൽസ് കോൺടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾ ക്രിസ്മസ് വേളയിൽ തയാറാക്കിയ ഒരു റീൽ ഫെയ്സ്ബുക്കിലോ ഇൻസറ്റഗ്രാമിലോ #TRENDSTUNESOFCHRISTMAS –ൽ അപ്്ലോഡ് ചെയ്യണം. ട്രെൻഡ്സ് ക്രിസ്മസ് കരോൾ മത്സരത്തിൽ 8 മുതൽ 20 വരെ അംഗങ്ങൾ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. 

കരോൾ മത്സരത്തിലെ വിജയിക്ക് 1 ലക്ഷം രൂപ, ഫസ്റ്റ് റണ്ണറപ്പിന് 75,000 രൂപ, സെക്കൻഡ് റണ്ണറപ്പിന് 50,000 രൂപ, രണ്ടുപേർക്ക് 20,000 രൂപ വീതം സമാശ്വാസ സമ്മാനം എന്നിങ്ങനെ ലഭിക്കും. ട്രെൻഡ് സെറ്റർ ഫോട്ടോ കോൺടെസ്റ്റിൽ വിജയിക്ക് 15,000 രൂപ, ഫസ്റ്റ് റണ്ണറപ്പിന് 10,000 രൂപ, സെക്കൻഡ് റണ്ണറപ്പിന് 5,000 രൂപ , ക്രിസ്മസ് റീൽസ് കോൺടെസ്റ്റിൽ വിജയിക്ക്  25,000 രൂപ, ഫസ്റ്റ് റണ്ണറപ്പിന് 15,000 രൂപ, സെക്കൻഡ് റണ്ണറപ്പിന് 10,000 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. ഏറ്റവും മികച്ച റീൽസിന് 2000 രൂപയുടെ ഗിഫ്റ്റ് കാർഡ് സമ്മാനമായി ലഭിക്കും. 

എൻട്രികൾ അയയ്ക്കാൻ വെബ്സൈറ്റ് www.trendstunesofchristmas.com വാട്സാപ്പ്: 7736234111.

ഈ ക്രിസ്മസിന് കേരളത്തിലെ 218 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3999 രൂപയ്ക്ക് ഷോപ്പിംഗ് ചെയ്ത് 249 രൂപ വിലയുള്ള സമ്മാനം നേടാനും അവസരമുണ്ട്. കൂടാതെ 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി അപ്പോൾതന്നെ സ്വന്തമാക്കാം! കൂടുതൽ വിവരങ്ങൾക്ക്: 9895300555.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com