പ്രായം തോൽക്കും അഴക്, സ്റ്റൈലിഷ് ലുക്കിൽ ശ്രിയ ശരൺ, സൗന്ദര്യം എങ്ങനെ നിലനിർത്തുന്നെന്ന് ആരാധകർ
Mail This Article
തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികമാരിലൊരാളാണ് ശ്രിയ ശരൺ. നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ശ്രിയ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് തരംഗമായത്. മഞ്ഞ സ്ലീവ് ലെസ് ടോപ്പും പാവാടയുമാണ് സ്റ്റൈൽ ചെയ്തത്. മുൻവശത്ത് മുട്ടിന് മുകളിൽ വരെയും പിൻവശത്ത് ഫുൾ ലെങ്ത്തിലുമാണ് പാവാട ഡിസൈൻ ചെയ്തത്. വസ്ത്രത്തിൽ മുഴുവനായി ത്രെഡ് വർക്ക് ചെയ്തിട്ടുണ്ട്. മിനിമൽ മേക്കപ്പ് ലുക്കിലാണ് ശ്രിയ എത്തിയത്. ഹാങ്ങിങ് കമ്മലാണ് ചൂസ് ചെയ്തത്.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ പ്രായത്തിലും എന്തൊരു അഴകാണ്, എങ്ങനെയാണ് സൗന്ദര്യം ഇങ്ങനെ നിലനിർത്തുന്നത് എന്നെല്ലാം കമന്റുകളുണ്ട്.