സാരിയിൽ അതിമനോഹരിയായി ആലിയ, ‘വല്ലാത്തൊരു സ്റ്റൈലായിപ്പോയി’; ഹെയർസ്റ്റൈലിന് വിമർശനം
Mail This Article
മുംബൈയിൽ നടന്ന സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ അതിസുന്ദരിയായാണ് ആലിയ ഭട്ട് എത്തിയത്. താരത്തിന്റെ സാരിയിലുള്ള ലുക്ക് ആരാധകരുടെ മനം കവർന്നു. മഞ്ഞ നിറത്തിലുള്ള സാരിയിലെത്തിയ ആലിയയുടെ ഫാഷൻ സെൻസ് മാത്രമല്ല, ഹെയർ സ്റ്റൈലും ഫാഷൻ ലോകത്തിന്റെ കയ്യടി നേടി.
മഞ്ഞ ഓർഗൻസ സാരിയിലാണ് നടി എത്തിയത്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന സാരിയുടെ ബോർഡറിൽ ത്രെഡ് വർക്കുകൾ നൽകിയിട്ടുണ്ട്. ചെറിയ പക്ഷികൾ, ഇലകൾ, പൂക്കൾ എന്നീ ഡിസൈനുകളാണ് നൽകിയത്.
മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. മുത്തുകൾ കൊണ്ട് അലങ്കരിച്ച ചോക്കറും സ്റ്റഡ് കമ്മലും സ്റ്റൈൽ ചെയ്തു.
ആലിയയുടെ വ്യത്യസ്തമായ ഹെയർസ്റ്റൈലാണ് ഹൈലൈറ്റ്. രണ്ടു ഭാഗത്തായി പിന്നിയിട്ട മുടികൾ റിബൺ കൊണ്ട് കെട്ടിയാണ് ഹെയർസ്റ്റൈൽ പൂർത്തിയാക്കിയത്. സിംപിൾ മേക്കപ്പാണ് ഫോളോ ചെയ്തത്.
താരത്തിന്റെ സ്റ്റൈലിനെ പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ടെങ്കിലും ഹെയർസ്റ്റൈലിനെ പലരും വിമർശിക്കുന്നുണ്ട്. ഇത് ചെൽഡിഷ് ഹെയർസ്റ്റൈലായിപ്പോയി, പ്രസവത്തിന് ശേഷം ആലിയയ്ക്ക് ഇത്ര മുടിയേ ഉള്ളു, വസ്ത്രം കൊള്ളാമായിരുന്നു പക്ഷേ ഹെയർസ്റ്റൈൽ ഫ്ലോപ്പായി എന്നെല്ലാം കമന്റ് ചെയ്യുന്നുണ്ട്.