പുതിയ വർഷത്തോടെ ഫാഷനിലും പരീക്ഷണങ്ങൾ ആരംഭിച്ചു. ഗോൾഡൻ ഗ്ലോബ് അടക്കം പ്രധാന 3 റെഡ്കാർപെറ്റ് ഇവന്റുകളാണ് ജനുവരിയിലെത്തിയത്. ഫാഷൻ ചോയിസിന്റെ കാര്യത്തിൽ 75-ാമത് എമ്മി അവാർഡും പിന്നോട്ടല്ല. വേറിട്ട സ്റ്റൈലിലെത്തി പലരും ഇത്തവണയും കയ്യടി നേടി. പല മുൻ ട്രെൻഡുകളും ഇത്തവണത്തെ റെഡ്കാർപെറ്റിൽ ഇടം നേടി. കറുപ്പിനും ചുവപ്പിനുമാണ് ഇത്തവണ കൂടുതൽ സ്വീകാര്യത കിട്ടിയത്. എമ്മി അവാർഡിലെ ഫാഷൻ ട്രെൻഡുകൾ ഇതാ.
ബേബി ബംപിലെത്തിയ ഒരുപാട് താരങ്ങളെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലുംസുകി വാട്ടർഹൗസ് എമ്മി അവാർഡ് വേദിയിലെത്തിയത് വ്യത്യസ്ത ശൈലിയിലാണ്. മെറ്റേണിറ്റി ഫാഷനിൽ കട്ടൗട്ടുകൾ പതിവല്ല. എന്നാൽ കട്ടൗട്ട് ഗൗണിലാണ് സുകി കയ്യടി നേടിയത്. ചുവപ്പ് നിറത്തിലുള്ള ഗൗണിന്റെ വശങ്ങളിൽ ഒരു കട്ട്ഔട്ട് പാറ്റേൺ നല്‍കി. ബാക്ക് ലെസ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്.
സീ ത്രൂ ബോഡികോൺ ഗൗണിലാണ് സെലീന ഗോമസ് റെഡ്കാർപെറ്റിലെത്തിയത്. മെറൂൺ നിറത്തിലുള്ള ഗൗണാണ് പെയർ ചെയ്തത്. ഗ്ലാമറസ് ലുക്കിനായി അവൾ ഒരു സിൽവർ സ്റ്റേറ്റ്‌മെന്റ് നെക്ലേസ് ധരിച്ചു. ബോൾഡ് ലിപ്സ്റ്റിക്കും ബൺ ഹെയർ സ്റ്റൈലുമാണ് പെയർ ചെയ്തത്.
അമേരിക്കൻ നടി സമ്മി ഹൻറാട്ടി ഓഫ് ഷോൾഡർ നെക്ക്‌ലൈനുള്ള ബേബി പിങ്ക് ഗൗണാണ് ധരിച്ചത്. സിംപിള്‍ ഡിസൈനിലുള്ള ഗൗണിനൊപ്പം മിനിമൽ മേക്കപ്പും ബൺ ഹെയർസ്റ്റൈലും താരത്തെ കൂടുതൽ സുന്ദരിയാക്കി.
എമ്മ ബ്രൂക്ക്സ് മക്ലിസ്റ്റർ ചാരനിറത്തിലുള്ള ഷീർ ഗൗണിലാണ് എത്തിയത്. വസ്ത്രത്തിൽ കറുത്ത ക്രിസ്റ്റൽ ഡിസൈനുമുണ്ടായിരുന്നു. ബോൾഡ് ഐ മേക്കപ്പ്, പിങ്ക് ലിപ്സ്റ്റിക് എന്നിവയുമുണ്ടായിരുന്നു.
കോർട്ട്‌നി കർദാഷിയാനും ട്രാവിസ് ബാർക്കറും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് എത്തിയത്. കറുത്ത ബ്രാലെറ്റ് ടോപ്പാണ് കോർട്ട്ണി ധരിച്ചത്. ട്രാവിസ് കറുത്ത ബ്ലേസറും ട്രൗസറും സ്റ്റൈൽ ചെയ്തു.
താരാജി പി. ഹെൻസൺ സ്ലീവ്‍ലെസ് പർപ്പിൾ ഗൗൺ ധരിച്ചു. ഹൈ സ്ലിറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.
ജെറമി അലൻ വൈറ്റ് എമ്മി അവാർഡിന് എത്തിയത് വെളുത്ത ജോർജിയോ അർമാനി സ്യൂട്ടും കറുത്ത ബോ ടൈയും ധരിച്ചാണ്. ‘ദ് ബിയറിലെ’ പ്രകടനത്തിന് കോമഡി സീരീസ് വിഭാഗത്തിലെ മികച്ച നടനുള്ള അവാർഡ് അദ്ദേഹം നേടി.
ഓബ്രി പ്ലാസ ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് എമ്മി അവാർഡിൽ എത്തിയത്. ലോവിന്റെ സ്പ്രിങ്-സമ്മർ 2024 ശേഖരത്തിൽ നിന്നുള്ളതാണ് ഗൗൺ. ഓവർ സൈസ്ഡ് സേഫ്റ്റി പിന്ന് വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. ഗോൾഡൻ ഹീൽസും പെയർ ചെയ്തു.
ഓഫ് ഷോൾഡർ റെഡ് ഗൗണും വജ്രം പതിച്ച ആഭരണങ്ങളുമാണ് സാറാ സ്നൂക്ക് ധരിച്ചത്.
എലിസബത്ത് ഡെബിക്കി കറുത്ത ഗൗണാണ് സ്റ്റൈൽ ചെയ്തത്. ബറ്റോ നെക്ക്‌ലൈനും ഡ്രാപ്പ്ഡ് ഓപ്പൺ ബാക്ക് ഡിസൈനുമാണ് പ്രത്യേകത.
അമേരിക്കന്‍ റിയാലിറ്റി ഷോയായ റുപോൾസ് ഡ്രാഗ് റേസ് താരം പ്രിൻസസ് പോപ്പിയുടെ സ്റ്റൈലാണ് എമ്മി അവാർഡ്സിൽ ഏവരെയും അമ്പരപ്പിച്ചത്. പച്ചയിൽ കുളിച്ച താരത്തിന്റെ ലുക്ക് ഇതുവരെ റെഡ്കാർപെറ്റ് വേദികളിൽ കണ്ട് ശീലമില്ലാത്തതായിരുന്നു. ഒരു ഡ്രാഗ് ലുക്കിൽ തന്നെയാണ് താരം എത്തിയത്. ‘ഇത്തരത്തിലുള്ളൊരു ഇവന്റിനെത്തുമ്പോള്‍ എന്താണോ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്, അതിന്റെ നേർവിപരീതമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്’ എന്നാണ് സ്വന്തം ലുക്കിനെ പറ്റി പോപ്പി പറഞ്ഞത്.
പോപ്പിയുടെ മോസ് ഗ്രീൻ ഗൗണിന് സ്‌ട്രാപ്പ്ലെസ് നെക്ക്‌ലൈൻ, പ്ലീറ്റഡ് ഡിസൈൻ എന്നിവയുണ്ട്. പച്ച നിറത്തിലുള്ള നീളമുള്ള നഖങ്ങളും വിചിത്രമായ ആഭരണങ്ങളും പോപ്പിയുടെ ലുക്ക് കൂടുതൽ വ്യത്യസ്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.