ADVERTISEMENT

ടോപ്‍ലെസായി പ്ലേ ബോയ് മാസികയുടെ കവർ പേജിലെത്തുന്ന ആദ്യ രാജകുമാരിയായി 37കാരിയായ സെനിയ ഫ്ലോറൻസ് ഗബ്രിയേല സോഫി ഐറിസ്. ജർമനിയിലെ സാക്സോണിയിലെ രാജകുമാരിയായ സെനിയ പ്ലേ ബോയ് മാസികയുടെ മാർച്ചിലെ ലോക്കൽ എഡിഷനിൽ ടോപ്‍ലെസ് ആയി എത്തും. 

‘ഓരോ സ്ത്രീയും അവരുടെ രീതിയിൽ സുന്ദരിയാണ്’ എന്നു കാണിക്കാനായാണ് സെനിയയുടെ ശ്രമം. സെനിയയുടെ മുത്തച്ഛൻ ഫ്രെഡറിക്ക് ഓഗസ്റ്റ് മൂന്നാമനാണ് സാക്സോണിയിലെ അവസാനത്തെ രാജാവ്. അദ്ദേഹം 1932-ൽ അന്തരിച്ചു. മുത്തച്ഛൻ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ ഫോട്ടോഷൂട്ടിന് അനുവാദം തരുമായിരുന്നു എന്ന് സെനിയ പറഞ്ഞു.  

princess1
സെനിയ ഫ്ലോറൻസ് ഗബ്രിയേല സോഫി ഐറിസ്, Image Credits: Instagram/princess_xenia_of_saxony

ജർമൻ രാജാക്കൻമാരുടെ രാജവംശമായ 1000 വര്‍ഷം പഴക്കമുള്ള ഹൗസ് ഓഫ് വെറ്റിനുമായി ബന്ധമുണ്ടെന്നാണ് സെനിയ അവകാശപ്പെടുന്നത്. രാജകുടുംബത്തിലുള്ളവർ ഫോട്ടോഷൂട്ടിനെ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അവർ മാസികയുടെ ഒരു കോപ്പി വാങ്ങിയാൽ അതു തന്നെ അഭ്ദുതപ്പെടുത്തുമെന്നും സെനിയ കൂട്ടിച്ചേർത്തു. 

രാജകുടുംബത്തിൽ ജനിച്ചത് കുട്ടിക്കാലെ മുതൽ ഒരു ശാപമായി തോന്നിയിരുന്നുവെന്ന് സെനിയ പറയുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സഹപാഠികളെല്ലാം ഇക്കാര്യം അറിഞ്ഞത്. എന്നെ പരിചരിക്കാന്‍ വേലക്കാരികളുണ്ടോ എന്നായിരുന്നു സുഹൃത്തുക്കള്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. എന്നെ കല്ല്യാണം കഴിക്കണമെന്നും എന്നാല്‍ അവന് രാജകുമാരന്‍ ആകാന്‍ കഴിയുമെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഈ മേല്‍വിലാസം ഒരു അനുഗ്രഹമാണ്. അതുകാരണം നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും സെനിയ വ്യക്തമാക്കി. 

2011-ല്‍ പുറത്തിറങ്ങിയ തന്റെ ബയോഗ്രഫിയായ 'സെനിയ: ദ് ലൈഫ് ഓഫ് എ പ്രിന്‍സസ് ഇന്‍ ദ 21-സ്റ്റ് സെഞ്ചുറി' എന്ന പുസ്തകത്തില്‍ രാജകീയ വംശപരമ്പരയെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് സെനിയ പറയുന്നു. പക്ഷേ ഹൗസ് ഓഫ് വെറ്റിന്‍, ഈ അവകാശവാദങ്ങളെല്ലാം തള്ളിയിട്ടുണ്ട്. 

English Summary:

German princess becomes first aristocrat to pose naked for Playboy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com