വിവാഹ വസ്ത്രത്തിന് ഗംഭീര മേക്കോവർ നൽകി നടി സാമന്ത, കയ്യടിച്ച് ആരാധകർ
Mail This Article
വിശേഷ ദിവസങ്ങളിൽ ധരിക്കുനന്ന വസ്ത്രം എന്നും ആ സുദിനത്തിന്റെ ഓർമപ്പെടുത്തലായിരിക്കും. ഹെവി വർക്കുകളും ഡിസൈനുമെല്ലാമുള്ള വിവാഹ വസ്ത്രങ്ങൾ പലരും പിന്നീട് ധരിക്കാൻ മടിക്കാറുണ്ട്. സാരിയാണെങ്കിൽ അതെപ്പോഴെങ്കിലും വീണ്ടും ധരിക്കാൻ അവസരം കിട്ടും. എന്നാൽ ഹെവി ഡിസൈനോടു കൂടിയ ഗൗണാണെങ്കിൽ അത് പലപ്പോഴും അലമാരയിൽ തന്നെ സൂക്ഷിക്കാറാണ് പതിവ്. എങ്കിൽ നടി സാമന്ത തന്റെ വിവാഹ വസ്ത്രം അങ്ങനെ അലമാരക്കുള്ളിൽ ഇരുന്നുപോകാൻ സമ്മതിച്ചില്ല. 2017ൽ നാഗ ചൈതന്യയുമായുള്ള തന്റെ വിവാഹത്തിന് ധരിച്ച വെള്ള ഗൗൺ ആർക്കും തിരിച്ചറിയാനാവാത്ത വിധം മേക്കോവർ നടത്തുകയും അവാർഡ് നിശയ്ക്ക് അത് ധരിച്ചെത്തുകയും ചെയ്തു. ആർക്കും തിരിച്ചറിയനാവാത്ത വിധം അതിമനോഹരമായിട്ടാണ് തന്റെ വിവാഹ ഗൗണിനെ സാമന്ത മാറ്റിയെടുത്തത്.
ഡിസൈനർ ക്രേഷ ബജാജാണ് സാമന്തയുടെ വെഡ്ഡിങ് ഗൗണിനെ മേക്കോവർ നടത്തിയത്. തന്റെ കിടിലൻ ലുക്കിനെക്കുറിച്ച് സാമന്ത ഇസമൂഹ മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ. ‘സസ്റ്റൈനബിലിറ്റിയെ നമുക്ക് അവഗണിക്കാനാവില്ല. പലർക്കും ചിലപ്പോൾ ഈ ചെയ്തത് നിസാരമെന്ന് തോന്നുമെങ്കിലും എന്റെ പഴയ വസ്ത്രങ്ങൾ പുനർനിർമിക്കുക എന്നത് എന്റെ ശീലങ്ങളിൽ മാറ്റം വരുത്താനും ജീവിതശൈലി കൂടുതൽ സുസ്ഥിരമാക്കാനും ഞാൻ ബോധപൂർവ്വം സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്ന് മാത്രമാണ്. ഓരോ ചെറിയ ചുവടുവെപ്പും, ഓരോ ചെറിയ തീരുമാനങ്ങളും പ്രധാനമാണ്, ആ ചെറിയ ശ്രമങ്ങൾ നടത്താൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’.
നിരവധി പേരാണ് സാമന്തയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നത്. നേരത്തെ നടി ആലിയ ഭട്ട് തന്റെ വിവാഹ വസ്ത്രം ദേശീയ അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ചത് ചര്‍ച്ചയായിരുന്നു.
ഡിസൈനർ ക്രേഷ ബജാജ് വസ്ത്രത്തിന്റെ മേക്കിങ്ങ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം, 2021-ൽ സാമന്തയും നാഗ ചൈതന്യയുംം വേർപിരിഞ്ഞു. 2009-ൽ ഒരുമിച്ചഭിനയിച്ച സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.