ADVERTISEMENT

കൈത്തണ്ടയിലെ പരുക്ക് വകവയ്ക്കാതെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ.  ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. 

പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ മോണോക്രോ ഗൗൺ തിരഞ്ഞെടുത്തത്. ഗൗണിനു പിറകിലായി നീണ്ടുകിടക്കുന്ന കറുപ്പും വെളുപ്പും ചേർന്ന ഭാഗത്ത് ഗോൾഡൻ നിറത്തിലുള്ള പൂക്കളും ഉണ്ട്. വെള്ളനിറത്തിലുള്ള ബലൂൺ സ്ലീവാണ് ഗൗണിന്റെ ഹൈലൈറ്റ്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിലാണ് ഐശ്വര്യ എത്തിയത്. ന്യൂഡ് ഷെയ്ഡായിരുന്നു ലിപ്സ്റ്റിക്. 

ഐശ്വര്യ റായ്∙ ചിത്രം: എഎഫ്പി
ഐശ്വര്യ റായ്∙ ചിത്രം: എഎഫ്പി

വലതുകൈയ്ക്ക് പരുക്കേറ്റതിനാൽ പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തിയത്. മകളുടെ കൈ പിടിച്ച് കാനിന്റെ റെഡ്കാർപ്പറ്റിലേക്ക് നടക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിലെത്തിയിരുന്നു. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് പൂർണമാകില്ലെന്നാണ് ആരാധകപക്ഷം. വ്യാഴാഴ്ച മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മകൾക്കൊപ്പം പുറപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

തുടർച്ചയായി 22–ാമത്തെ വർഷമാണ് ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. ലോകസുന്ദരിയായിരുന്ന താരത്തിന്റെ റെഡ്കാർപ്പറ്റിലെ ഔട്ട്ലുക്ക് മുൻവർഷങ്ങളിലും ശ്രദ്ധനേടിയിരുന്നു.

ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്‌കാർപ്പറ്റിൽ. ചിത്രം: എഎഫ്പി
ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്‌കാർപ്പറ്റിൽ. ചിത്രം: എഎഫ്പി

2002ൽ നിത ലുല്ല ഡിസൈൻ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിധരിച്ചാണ് ഐശ്വര്യ റായ് ആദ്യമായി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. 2003ൽ കാലിൽ ചെറിയ പരുക്കുണ്ടായിട്ടും താരം കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയിരുന്നു. സിൽവർ ഹുഡുള്ള കറുപ്പ് ഗൗണായിരുന്നു  കഴിഞ്ഞ വർഷം ഐശ്വര്യയുടെ വേഷം. അലുമിനിയം കൊണ്ട് നിർമിച്ച തലയും കഴുത്തും മറയ്ക്കുന്ന വലിയ സിൽവർ ഹുഡായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത.

English Summary:

Bollywood Queen Aishwarya Rai Radiates Elegance on Cannes Film Festival Red Carpet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com