കാനിൽ ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്; ബ്രാലറ്റ് ഗൗണിൽ ഗ്ലാമറായി ദിവ്യപ്രഭ
Mail This Article
കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധയാകർഷിച്ച് മലയാളി താരം കനി കുസൃതിയുടെ തണ്ണമത്തൻ ബാഗ്. ബ്രൗൺ ഷർട്ട് ടൈപ്പ് ഗൗൺ ധരിച്ചാണ് ദിവ്യ പ്രഭ റെഡ് കാർപ്പറ്റിൽ എത്തിയത്. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ ഓഫ് ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവർ കാൻ വേദിയിലെത്തിയത്.
ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം താരങ്ങൾ റെഡ് കാർപ്പറ്റിൽ അണിനിരന്നു. ശരീരത്തോടു ചേർന്നു കിടക്കുന്ന പഫ്സ്ലീവുള്ള വീ നെക്ക് ഐവറി ഗൗണായിരുന്നു കനിയുടെ ഔട്ട് ഫിറ്റ്. വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതായിരുന്നു ആക്സസറീസ്. തിളങ്ങുന്ന ഹാങ്ങിങ് കമ്മലായിരുന്നു പ്രധാന ആകർഷണം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് കനിയുടെ കയ്യിലെ തണ്ണിമത്തൻ ബാഗ് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്
ബ്രാലെറ്റ് ഷര്‍ട്ട് ടൈപ്പ് ഗൗണായിരുന്നു ദിവ്യ പ്രഭയുടെ വേഷം. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ വേഷം. കാൻ ചലച്ചിത്ര വേദിയിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചു. സിനിമാ മേഖലയിൽ നിന്നടക്കമുള്ള നിരവധി പ്രമുഖർ താരങ്ങളെ അഭിനന്ദനം അറിയിച്ചു.