മഴക്കാലത്ത് ചിനോസ് മതി; ജീൻസ് മടക്കി വാഡ്രോബിൽ വയ്ക്കാം
Mail This Article
മഴയത്ത് ജീൻസ് നനഞ്ഞാൽ എന്തൊരു കഷ്ടപ്പാടാണല്ലേ. വെയിൽ ഇല്ലെങ്കിൽ നന്നായി ഉണക്കിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരും. നനഞ്ഞത് ധരിച്ച് ഓഫിസിലോ കോളജിലോ ഇരിക്കുന്നതും ബുദ്ധിമുട്ടാണ്. മഴക്കാലം കഴിയുന്നതുവരെ തൽക്കാലം ജീൻസെടുത്ത് വാഡ്രോബിൽ ഒതുക്കാം. പകരം ചിനോസിനെ കൂട്ടുപിടിക്കാം.
സ്‌മാർട് ട്രൗസറുകളാണ് ചിനോസ്. കാഷ്വൽ വെയറായും ഫോർമൽ വെയറായും ഉപയോഗിക്കാം. കോട്ടൺ ഫാബ്രിക്കായതിനാൽ കംഫർട്ടാണ് ഹൈലൈറ്റ്. ലൈറ്റ്‌വെയ്റ്റായതിനാൽ പെട്ടെന്ന് ഉണങ്ങും. ധരിക്കാനും സുഖം. ടീ ഷർട്ട്, ഷർട്ട്, ബ്ലേസർ തുടങ്ങി ഏതിനുമൊപ്പവും പെയർ ചെയ്യാം.
വൈറ്റ്, ബ്ലാക്ക്, ബ്രൗൺ, ഒലിവ് ഗ്രീൻ തുടങ്ങിയവയാണ് ചിനോസിന്റെ പ്രധാന നിറങ്ങൾ. 100 ശതമാനം കോട്ടണിലുള്ളതാണ് ക്ലാസിക് ചിനോസ്. ഡ്രസ് ചിനോസ് കോട്ടൺ ബ്ലെൻഡും സമ്മർ വെയിറ്റ് ചിനോസ് കോട്ടണും ലിനനും ചേർന്നതുമാണ്. സ്ത്രീകൾക്കായി സ്ട്രെച്ച് വാഷ്‌ഡ്, പേപ്പർ ബാഗ്, സ്ലിം പാന്റ്സ്, സ്‌കിന്നി, ജേഴ്‌സി തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ളവ ലഭ്യമാണ്.