കാനിലെത്തിയ ദിവ്യ പ്രഭയുടെ കാതിൽ എന്ത്? ചോദ്യവുമായി ആരാധകർ!
Mail This Article
നടി ദിവ്യ പ്രഭയുടെ കാന്‍ ചലച്ചിത്ര മേളയിലെ വസ്ത്രവും സ്റ്റൈലും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കാൻ വേദിയിൽ താൻ അണിഞ്ഞ കമ്മൽ ആരാധകർക്കു പരിചയപ്പെടുത്തുകയാണ് താരം.
മനോഹരമായ ഗോൾഡൻ ആൽഗ ഇയർകഫ്സാണ് താരം അണിഞ്ഞത്. ജലസസ്യങ്ങളുടെ ആകൃതിയില്‍ നിർമിക്കുന്ന വ്യത്യസ്തമായ കമ്മലാണ് ഇത്.കോഫി ബ്രൗൺ വീ നെക്ക് ഷർട്ട് ഗൗണിനിണങ്ങുന്നതായിരുന്നു മനോഹരമായ ആല്‍ഗ ഇയർകഫ്. സിംപിൾ ആക്സസറീസായിരുന്നു.
പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഡിസൈൻ ചെയ്തതായിരുന്നു കാന്‍ വേദിയിലെ താരത്തിന്റെ ഔട്ട് ഫിറ്റ്. കമ്മൽ ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി കമന്റുകളും എത്തി. അതിമനോഹരമെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം ഇതെന്താണെന്ന് മനസ്സിലായില്ലെന്ന രീതിയിലും പലരും കമന്റ് ചെയ്തു. ദിവ്യയുടെ ചെവിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചവരും ഉണ്ട്. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് കാൻ ചലച്ചിത്ര വേദിയിൽ മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും എത്തിയത്.