ADVERTISEMENT

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി: ദ് ഡയമണ്ട് ബസാർ എന്ന നെറ്റ് ഫ്ലിക്സ് സീരീസ് ഏറെ ശ്രദ്ധനേടിയതോടെ സീരീസിനെ ആസ്പദമാക്കി നിരവധി ഫോട്ടോഷൂട്ടുകളും എത്തി. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പുനരാവിഷ്കരിച്ച് ഫൊട്ടോഷൂട്ടുകൾ എത്തിയിരുന്നു. എന്നാൽ ഹീരമാണ്ഡിയിലെ ആറ് കഥാപാത്രങ്ങളെ ഒരുമിച്ച് പുനരാവിഷ്കരിച്ച ഒരു ഫൊട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്. മലപ്പുറം നിലമ്പൂരിൽ നിന്നുള്ള യുവതികളാണ് വ്യത്യസ്തമായ ഈ ഫൊട്ടോഷൂട്ടിലെ താരങ്ങൾ.  

നിലമ്പൂർ സ്വദേശികളായ നുസ്മിയ പർവിൻ, ഹൃദ്യ, റാസ്ബിൻ, ദേവിക,സായ് ഗായത്രി, ഷബ്ന ജാസ്മിൻ എന്നിവരാണ് ഫൊട്ടോഷൂട്ടിലൂടെ ഹീര‌മാണ്ഡിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചത്. ‘‘ഹീരമാണ്ഡിയിലെ നിരവധി ഫൊട്ടോഷൂട്ടുകള്‍ വന്നു. എന്നാൽ എങ്ങനെ ഇതിനെ വ്യത്യസ്തമാക്കാം എന്നാലോചിച്ചപ്പോഴാണ് ഈ ആശയത്തിലെത്തിയത്. അങ്ങനെ ആറുകഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഫൊട്ടോഷൂട്ട് നടത്താമെന്ന് തീരുമാനിച്ചു. ആറു കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം നടത്തുന്നത് ആദ്യമായിട്ടായിരിക്കും.’’–മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ നുസ്മിയ പർവിൻ പറഞ്ഞു. പർദ ഫാത്തിമയാണ് ചിത്രങ്ങൾ പകർത്തിയത്. 

R1
Image Credit∙ nusmiya_parvin/ Instagram
R1
Image Credit∙ nusmiya_parvin/ Instagram

അരങ്ങത്തും അണിയറയിലും സ്ത്രീകൾ മാത്രമാണെന്ന പ്രത്യേകതയും ഈ ഫൊട്ടോഷൂട്ടിനുണ്ട്. ക്രീമിൽ ഗോൾഡൻ വർക്കുള്ള അനാർക്കലിയാണ് ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്നതാണ് ട്രഡീഷനൽ ആക്സസറീസ്. ‘ക്വീൻസ് ഓഫ് ഹീരമാണ്ഡി’ (ഹീരമാണ്ഡിയിലെ രാജ്ഞിമാർ) എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ എത്തിയത്. നിലമ്പൂരിലെ സെല്ല ഫാഷന്റെതാണ് ആക്സസറീസ്. ശോഭിക വെഡ്ഡിങ് സെന്ററാണ് ഔട്ട്ഫിറ്റ് ഒരുക്കിയത്.  പർവിൻസ് മേക്കോവറിലെ നുസ്മിയ പർവിൻ മേക്കപ്പും ഷബ്ന ബ്ലഷ് അപ്പും ചെയ്തിരിക്കുന്നു. 

R2
Image Credit∙ nusmiya_parvin/ Instagram
R2
Image Credit∙ nusmiya_parvin/ Instagram

ഫൊട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതോടെ യുവതികളെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഹൈ ആറ്റിറ്റ്യൂഡിലുള്ള ചിത്രങ്ങൾ അതിമനോഹരമാണ്. ഇവരുടെ മുഖത്ത് അസാധ്യമായ ആത്മവിശ്വാസമുണ്ട്. കേരളത്തിൽ നിന്നുള്ള രാജകുമാരിമാർ.’– എന്നാണ് പലരും കമന്റ് ചെയ്തത്. 

English Summary:

Nilambur Women Recreate Heeramandi Characters: A Viral Photoshoot Sensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com