ADVERTISEMENT

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗർഭകാലത്തെ ഔട്ട്ഫിറ്റുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആഡംബര ബ്രാൻഡായ ലോയവേയുടെ കറുപ്പ് ബോഡികോൺ ധരിച്ചു നിൽക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഗർഭിണിയായിരിക്കുമ്പോൾ ബോഡിക്കോൺ വസ്ത്രം ധരിച്ച് ദീപിക പൊതുവേദിയിലെത്തിയതിനെ കുറിച്ചുള്ള ചർച്ചയും സജീവമാണ്. 

sp8
Image Credit∙ deepikapadukone/ Instagram
sp8
Image Credit∙ deepikapadukone/ Instagram

‘ഓകെ, മതി... ഇപ്പോൾ എനിക്ക് വിശക്കുന്നു.’ എന്ന കുറിപ്പോടെയാണ് താരം ‘ബേബി ബംപ്’ ചിത്രം പങ്കുവച്ചത്. നേരത്തേ ആലിയ ഭട്ട്, കരീന കപൂർ, സോനം കപൂർ എന്നിവരും ഗർഭകാലത്ത് ബോഡികോൺ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. ഗർഭകാലത്തെ ബോളിവുഡ് താരങ്ങളുടെ സ്റ്റൈൽ  പലപ്പോഴും ചർച്ചയാകാറുണ്ട്. ബോളിവുഡ് താരങ്ങൾ മാത്രമല്ല, റിയന്ന, കിം കർദാഷിയാൻ, കെയ്‌ലി ജെന്നര്‍ തുടങ്ങിയ ലോക പ്രശസ്ത താരങ്ങളുടെ മേറ്റേണിറ്റി ഫാഷനുകളും ശ്രദ്ധനേടിയിട്ടുണ്ട്. 

sp6
Image Credit∙ deepikapadukone/ Instagram
sp6
Image Credit∙ deepikapadukone/ Instagram

ദീപിക ധരിച്ച ബോഡികോണിന് 1.2 ലക്ഷം രൂപ വിലവരും. ഗർഭിണിയായ ദീപികയ്ക്ക് ഈ വസ്ത്രം കൂടുതൽ അഴകും ആത്മവിശ്വാസവും നൽകുന്നതായാണ് ആരാധകരുടെ വിലയിരുത്തൽ. കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് കറുപ്പ് ബോഡികോൺ ഔട്ട്ഫിറ്റിൽ എത്തിയത്. ജൂൺ 27നാണ് ചിത്രത്തിന്റെ റിലീസ്. 

sp4
Image Credit∙ deepikapadukone/ Instagram
sp4
Image Credit∙ deepikapadukone/ Instagram
sp1
Image Credit∙ deepikapadukone/ Instagram
sp1
Image Credit∙ deepikapadukone/ Instagram
English Summary:

Deepika Padukone Stuns in Black Bodycon During Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com