ADVERTISEMENT

നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ താരമാണ് ദീപ്തി സതി. ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമത്തിൽ പലപ്പോഴും ശ്രദ്ധനേടുന്ന താരം കൂടിയാണ് ദീപ്തി. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫ്രോക്കിൽ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. 

കടുംഓറഞ്ച് നിറത്തിലുള്ള ന്യൂഡിൽസ്ട്രാപ്പ് ഡീപ്പ് വീനെക്ക് ബ്രാലെറ്റ് ഫ്രോക്കാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. അലസമായി അഴിച്ചിട്ടരീതിയിലാണ് മുടി. വസ്ത്രത്തിനിണങ്ങുന്ന രീതിയിലാണ് ആക്സസറീസ്. കമ്മൽ മാത്രമാണ് ആക്സസറീസ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഇരുകൈകളിലും ലെയ്സും അണിഞ്ഞിരിക്കുന്നു.  മിനിമം മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. 

യദുകൃഷ്ണനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ദീപ്തിയുടെ ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ഈ വസ്ത്രം ദീപ്തിക്ക് കൂടുതൽ ഹോട്ട് സെക്സി ലുക്ക് നൽകുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ദീപ്തി കൂടുതൽ സുന്ദരിയായി എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 

English Summary:

Deepthi Sati's Glamour Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com