ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് ‘ന്യൂഡ് ഫാഷനി’ൽ കാറ്റി പെറി: ‘ഡെവിൾ മേ കെയർ’ എന്ന് വിശേഷണം
Mail This Article
സ്വന്തം ആൽബത്തിന്റെ വരികൾ എഴുതിയ 500 അടി നീളമുള്ള വസ്ത്രം ധരിച്ചു വന്ന കാറ്റി പെറി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. ഇതാ വീണ്ടും അതേ താരം ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തന്റെ പുതിയ അവതാരത്തിലൂടെ. ഒരു രോമക്കുപ്പായം മാത്രമുള്ള താരത്തിന്റെ ഏറ്റവും പുതിയ സ്റ്റൈൽ ഉപയോഗിച്ച് കാറ്റി പെറി ന്യൂഡ് ഡ്രസ് ആർട്ടിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
പാരിസ് ഫാഷൻ വീക്കിൽ കാറ്റി പെറി ആദ്യം എത്തിയത് തന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയ ഏകദേശം 500 അടിയോളം നീളമുള്ള വസ്ത്രം ധരിച്ച് ആയിരുന്നെങ്കിൽ കഴിഞ്ഞദിവസം എത്തിയത് അർധ നഗ്നയായാണ്. ഫാഷന്റെ കാര്യത്തിൽ തന്നെ വെല്ലാൻ ഹോളിവുഡിൽ അധികമാരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പുതിയ സ്റ്റൈലിങ്ങിലൂടെ താരം.
മുകളിലേക്ക് തിരിഞ്ഞ കോളറുകളുള്ള, കറുത്ത നിറത്തിലുള്ള, നന്നായി ഫിറ്റ് ചെയ്ത സ്വീപ്പിങ് ഫോക്സ് രോമക്കുപ്പായമായിരുന്നു കാറ്റിയുടെ പുതിയ സ്റ്റേറ്റ്‌മെന്റ് ഡ്രസ്. ആ രോമ കുപ്പായം അല്ലാതെ മുകളിലേക്ക് താരം മറ്റൊന്നും ധരിച്ചിട്ടില്ല. പാച്ച്‌വർക്കുള്ള നൈലോൺ ടൈറ്റ്സാണ് ഇതിനോട് സ്യൂട്ട് ചെയ്തത്. ഇടുപ്പിലേക്ക് ഇറങ്ങുന്ന ഇറുകിയ ബ്രെയ്‌ഡും കറുത്ത നിറത്തിലുള്ള ക്ലാസിക് ബലെൻസിയാഗ ഷേഡുകളും കാറ്റി പെറിയുടെ സ്റ്റൈലിനു മാറ്റുകൂട്ടുന്നു. വണ്‍ ഷോള്‍ഡര്‍ നെക് ലൈനാണ്. ഡെവിൾ-മേ-കെയർ എന്നാണ് ഈ ലുക്കിന്റെ ഫാഷൻ ലോകം വിശേഷിപ്പിച്ചത്.
ജൂലൈ പതിനൊന്നിന് റിലീസാകാനിരിക്കുന്ന 'വിമൻസ് വേൾഡ്' എന്ന പാട്ടിന്‍റെ വരികളെഴുതിയ ചുവപ്പു നിറത്തിലെ വസ്ത്രമായിരുന്നു കാറ്റി ആദ്യം ധരിച്ചെത്തിയത്. കാറ്റി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ചുവന്ന വെല്‍വെറ്റിന്‍റെ ഒരു മിനി ഡ്രസ് എന്ന നിലയ്ക്കാണ് അത് ആദ്യം കണ്ടതെങ്കിലും പിന്നീട് നടക്കുംതോറും നീളം കൂടിവരുന്ന പ്രത്യേക തരം വസ്ത്രമാണതെന്ന് കണ്ടു നിന്നവർ തിരിച്ചറിഞ്ഞു. ഏകദേശം 500 അടിയോളം നീളമുള്ള ആ വസ്ത്രത്തിൽ തന്റെ പുതിയ ഗാനത്തിന്റെ വരികളാണ് താരം എഴുതിച്ചേർത്തിരിക്കുന്നത്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബലെന്‍സിയാഗയാണ് ഈ വസ്ത്രത്തിനു പിന്നിലും. 39-കാരിയായ പോപ്പ് റാണി, ഡ്രസുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രശസ്തയാണ്.