‘സെൻസേഷനാലാണ്; പക്ഷേ, നോക്കാതിരിക്കാനാകുന്നില്ല’: സ്വിംസ്യൂട്ടിൽ അതീവ ഗ്ലാമറസായി തപ്സി പന്നു
Mail This Article
ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു. സമൂഹമാധ്യമത്തിലൂടെ പലപ്പോഴും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.
സബ്രീന കാർപെന്ററുടെ ‘ലുക്കിങ് അറ്റ് മി’ എന്ന ഗാനത്തിലെ വരികളോടെയാണ് കറുപ്പ് കട്ട് ഓഫ് സ്വിം സ്യൂട്ടിലുള്ള ബോൾഡ് ചിത്രങ്ങൾ താരം പങ്കുവച്ചത്. സ്വിം സ്യൂട്ടിനു മുകളിൽ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും താരം അണിഞ്ഞിരിക്കുന്നു.
ഗോൾഡൻ നിറത്തിലുള്ള ഹാങ് റിങ് കമ്മല്‍ മാത്രമാണ് ആക്സസറി. മിനിമം മേക്കപ്പാണ്. ന്യൂഡ് ഷെ്ഡ് ലിപ്സ്റ്റിക്. പോണിടെയിലാണ് ഹെയർ സ്റ്റൈൽ.
താരത്തിന്റെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈ ചിത്രങ്ങളെ അവഗണിച്ചു പോകാൻ സാധിക്കില്ല. സെൻസേഷനലാണ്. പക്ഷേ, അതിമനോഹരമാണ്.’– എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രമാണെന്ന രീതിയിലുള്ള കമന്റുകളും എത്തി. എന്നാൽ ഈ വസ്ത്രം നമ്മുടെ സംസ്കാരത്തിനു ചേരുന്നതല്ലെന്ന് പരിഹാസരുപേണ കമന്റിട്ടവരും ഉണ്ട്.