പാർട്ടിക്കു പോകാമെന്ന് ദീപിക; ഏറ്റവും മനോഹരമായ ജന്മദിന സമ്മാനമെന്ന് രൺവീർ സിങ്
Mail This Article
ദീപിക പദുക്കോണിന്റെ മെറ്റേണിറ്റി സ്റ്റൈൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഏറ്റവും ഒടുവിലായി സാരിയിലുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വയലറ്റ് പാർട്ടി വെയർ സാരിയിൽ എലഗന്റ് ലുക്കിലുള്ളതാണ് ദീപികയുടെ ചിത്രങ്ങൾ.
ബോർഡറിൽ വെള്ള എംബ്രോയഡറി വർക്കുള്ള സാരിയാണ്. വയലറ്റിൽ വെള്ള ഹെവി വർക്കുള്ളതാണ് ബ്ലൗസ്. സാരിക്ക് ഇണങ്ങുന്ന വിധത്തിൽ വെള്ളമുത്തുകൾ പതിച്ച നെക്‌ലസും കമ്മലും മോതിരവുമാണ് ആക്സസറീസ്. ഐലൈനറും മസ്കാരയും അണിഞ്ഞിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. പുട്ട്അപ് ഹെയർസ്റ്റൈൽ.
‘വെള്ളിയാഴ്ച രാത്രിയാണ്. ഒരു പാർട്ടി ആഗ്രഹിക്കുന്നു.’– എന്ന കുറിപ്പോടെ ചിരിക്കുന്ന സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ദീപികയുടെ ചിത്രങ്ങൾക്കു താഴെ രൺവീർ സിങ്ങിന്റെ കമന്റും എത്തി. ‘ഹേയ്, എന്റെ ഏറ്റവും മനോഹരമായ ജന്മദിനസമ്മാനം.’– എന്നായിരുന്ന രൺവീർ സിങ് കമന്റ് ചെയ്തത്. ജൂലൈ–6നാണ് രൺവീറിന്റെ ജന്മദിനം.
അമ്മയെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പലരും കമന്റ് ചെയ്തത്. അതേ സമയം സാരി അത്രപോര എന്ന് കമന്റ് ചെയ്തവരും ഉണ്ട്.