ADVERTISEMENT

ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ചിയാൻ വിക്രം. പലപ്പോഴും  തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കാഷ്വൽ ലുക്കിലുള്ള വിക്രമിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

chiyan-sp1
Image Credit∙ Chiyan Vikram/ Instagram
chiyan-sp1
Image Credit∙ Chiyan Vikram/ Instagram

ലൈറ്റ് പീച്ച് ഷെയ്ഡിലുള്ള ഷർട്ടും പാന്റ്സുമാണ് വിക്രമിന്റെ ഔട്ട്ഫിറ്റ്. ഷർട്ട് ഇൻചെയ്തിരിക്കുന്നു. ഔട്ട്ഫിറ്റിനിണങ്ങുന്ന വിധത്തിൽ വാച്ചും സൺഗ്ലാസും ഷൂസും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

chiyan-sp4
Image Credit∙ Chiyan Vikram/ Instagram
chiyan-sp4
Image Credit∙ Chiyan Vikram/ Instagram

ബോട്ടിൽ കായൽ കാഴ്ചകൾ കണ്ടുനിൽക്കുന്ന രീതിയിലാണ് വിക്രം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ‘കിസ്സ് ഓഫ് കൊല്ലം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

chiyan-sp2
Image Credit∙ Chiyan Vikram/ Instagram
chiyan-sp2
Image Credit∙ Chiyan Vikram/ Instagram

സമൂഹ മാധ്യമത്തിലെത്തി നിമിഷങ്ങൾക്കം തന്നെ വിക്രമിന്റെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി.  ‘അൻപതുകളിൽ ഇത്രയും ഗ്ലാമർ നിയമവിരുദ്ധമാണ്.’ എന്നാണ് വിക്രമിന്റെ ഫോട്ടോകൾക്കു താഴെ ഒരു ആരാധികയുടെ കമന്റ്. ‘‘തലൈവാ, നിങ്ങളെ ഒരു തവണ കണ്ടാൽമതി. ചിയാൻ ആരാധകർ ഒത്തു കൂടുന്നു. ’’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

chiyan-sp3
Image Credit∙ Chiyan Vikram/ Instagram
chiyan-sp3
Image Credit∙ Chiyan Vikram/ Instagram
English Summary:

Chiyan Vikram's New Casual Look Takes Social Media by Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com