ADVERTISEMENT

തിരക്കുകൾക്കിടയിലും സ്റ്റൈലിൽ ശ്രദ്ധിക്കുന്നവരാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരകുടുംബം ഇപ്പോൾ  ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ ഒരുക്കത്തിലാണ്. ഏറ്റവും ഒടുവിൽ ദിയയുടെ ഭാവി വരൻ അശ്വിന്റെ വീട്ടിലേക്ക് വിരുന്നിനു പോകുന്ന വിശേഷങ്ങളാണ് താരകുടുംബം പങ്കുവച്ചത്. വിരുന്നിനു പോകുന്നതിനായി ദിയയുടെ സഹോദരി ഇഷാനിയെ അമ്മ സിന്ധു ഒരുക്കുന്നതും വിഡിയോയിലുണ്ട്. 

ishani-sp1
Image Credit∙ ishaani_krishna/Instagram
ishani-sp1
Image Credit∙ ishaani_krishna/Instagram

ഇഷാനിയുടെ നീളമുള്ള മുടി അമ്മ സിന്ധു പിന്നിയിട്ടുകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ‘സ്വന്തമായിട്ട് മുടികെട്ടാൻ അറിയില്ല. മുടി ഇപ്പോൾ ഭയങ്കര നീളമായതിനാൽ വേറെ ഏത് ഹെയർസ്റ്റൈൽ ചെയ്താലും ഒരു ലുക്കില്ല.’ എന്നാണ് ഇഷാനി വിഡിയോയിൽ പറയുന്നത്.

അടുത്തിടെ മുടി പിന്നിയിട്ട ഹെയർസ്റ്റൈലിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഇഷാനി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. വെള്ളയിൽ ഇളംനീല പൂക്കളുള്ള സാരിയുടുത്ത് സിംപിൾ ലുക്കിൽ  നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇഷാനി പങ്കുവച്ചത്. 

ishani-sp4
Image Credit∙ ishaani_krishna/Instagram
ishani-sp4
Image Credit∙ ishaani_krishna/Instagram

മുടി ഏതായാലും വെട്ടാൻ തീരുമാനിച്ചെന്നും ഇഷാനി വിഡിയോയിൽ പറയുന്നുണ്ട്. കൊല്ലുംഞാൻ. മുടി വെട്ടിപ്പോകരുതെന്നാണ് അമ്മയുടെ മറുപടി. സ്വന്തം മുടി അമ്മയ്ക്ക് ഇഷ്ടമുള്ള രീതിയിൽ അമ്മ വളർത്തിക്കോ. കൊമ്പായിട്ടു വേണമെങ്കിൽ അങ്ങനെ വളർത്തിക്കോ എന്നാണ് ഇഷാനി അമ്മയോട് പറയുന്നത്. രണ്ടു പിള്ളേരു മതി എന്നു വിചാരിച്ചിരുന്നപ്പോൾ മൂന്നാമത് ഒരു കൊച്ച് വന്നത് എനിക്ക് വേണ്ടിയാണ്. മൂന്നാമത്തെയും നാലാമത്തെയും പിള്ളേർ തന്റെ കളിപ്പാട്ടമാണെന്നും അമ്മ സിന്ധു തമാശ രൂപേണ പറയുന്നുണ്ട്. ‘എവിടെ പോകാൻ ഒരുങ്ങിയാലും കുറേപ്പേർ ഇങ്ങനെ  ഒരുങ്ങാനായി ക്യൂ നിൽക്കും. അമ്മൂമ്മ മേക്കപ്പ് ചെയ്തു മുടികെട്ടി. അപ്പോഴാണ് ഇഷാനി വരുന്നത്.’– സിന്ധു കൂട്ടിച്ചേർത്തു

English Summary:

Krishnakumar Family's Style Secrets Revealed Ahead of Diya Krishna's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com