ന്യൂയോർക്ക് ഫാഷൻ വീക്കിൽ ‘സൂര്യശോഭ’; മലയാളി മോഡൽ റാംപിൽ
Mail This Article
×
ഇന്നു തുടങ്ങുന്ന ന്യൂയോർക്ക് ഫാഷൻ വീക്കിൽ റാംപിൽ മലയാളി മോഡലും. പത്തനംതിട്ട കൊടുമൺ സ്വദേശിനി റവ് ലീൻ ആണു ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, മിലാൻ എന്നിവിടങ്ങളിൽ 12 വരെ നടക്കുന്ന ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്. രാജ്യാന്തര ബ്രാൻഡുകളായ ഡിയോർ, ലവൽ ഷൂസ്, ഔട്ട് ഹൗസ്, ബെനഫിറ്റ്, ഔനാസ്, മേരി ക്ലയർ, പൊമെല്ലട്ടോ എന്നിവയുടെ മോഡലായ റവ് ലീനിനെ നെക്സ്റ്റ് മാനേജ്മെന്റാണ് ന്യൂയോർക്ക് ഫാഷൻ വീക്കിൽ എത്തിച്ചത്.
ഹാർപേഴ്സ് ബസാറിന്റെ മുഖചിത്രമായും യെൽ മാസികയുടെ ഫാഷൻ പേജിലും തിളങ്ങിയിട്ടുണ്ട്. വോഗ്, മോജെ, ബസാർ, കോസ്മോപൊളിറ്റൻ, ഗ്രാൻസിയ മാസികകളിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിനുവില്ലയിൽ ബിനുവിന്റെയും ഷൈലി വർഗീസിന്റെയും മകളാണ്. അഞ്ചടി പതിനൊന്നര ഇഞ്ച് പൊക്കക്കാരിയുടെ പഞ്ചാബി പേരിന്റെ അർഥം ‘സൂര്യശോഭ പരത്തുന്നവൾ’ എന്നാണ്.
English Summary:
Malayali Model Ravleen Makes New York Fashion Week Debut
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.