ഇറ്റാലിയന്‍ ആഡംബര വാച്ച് നിർമാതാക്കളായ യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്
Mail This Article
കൊച്ചി∙ ടൈറ്റന്‍ കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് പ്രശസ്‌ത ഇറ്റാലിയന്‍ പ്രീമിയം വാച്ചുകളായ യു-ബോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. രാജ്യാന്തര പോർട്ട്ഫോളിയോയുടെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഹീലോയോസ് യു-ബോട്ട് വാച്ചുകള്‍ ഇന്ത്യയിലെത്തിക്കുന്നത്.
മാസ്‌മരിക രൂപകൽപനകൾക്കും ടസ്‌കാന്‍ കരകൗശലത്തിനും പേരുകേട്ടവയാണ് യു-ബോട്ട് വാച്ചുകള്‍. ഹീലിയോസിലെ നാൽപതിലധികം പ്രശസ്തമായ ആഗോള ബ്രാൻഡുകളുടെ നിരയിലേക്കാണ് യു-ബോട്ട് എത്തുന്നത്.
യു-ബോട്ട് വാച്ചുകള്‍ അവരുടെ ബോർഡ് ഡിസൈനും സ്വിസ് ടെക്നോളിയും മൂലം വേറിട്ടു നിൽക്കുന്നു. നവീകരണത്തിനും കരകൗശലത്തിനും പേരുകേട്ട യു-ബോട്ട്, കാർബണ്‍ ഫൈബര്‍, ടൈറ്റാനിയം ടി5, സ്റ്റെർലിങ് സിൽവർ, വെങ്കലം തുടങ്ങിയ നൂതന സാമഗ്രികളാണ് വാച്ച് നിർമാണത്തിനായി ഉപയോഗിക്കുന്നത്. മാറ്റ് ഇഫക്ടുള്ള ക്രിസ്റ്റല്‍ സഫയര്‍ റെഡ് ഗ്ലാസ്, പേറ്റന്‍റ് നേടിയ സംവിധാനങ്ങളായ സേഫ് ഹുക്ക് ലോക്കിങ് ക്രൗണ്‍, ക്രൗണ്‍ റിലീസ് ബട്ടണ്‍ എന്നിവയും ബ്രാൻഡിന്‍റെ സവിശേഷതകളാണ്.
ബ്രാൻഡിന്‍റെ ഏറ്റവും ജനപ്രിയമായ ഡാർക്ക് മൂണ്‍ ശേഖരത്തില്‍ സിലിക്കണ്‍ അധിഷ്ഠിത ഓയില്‍ ബാത്ത് ചെയ്ത വാച്ചാണ് അവതരിപ്പിക്കുന്നത്. അത് ഡയലിനെ വലുതാക്കി കാണിക്കുകയും ഏതു കോണില്‍ നിന്നും മികച്ച ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യുന്നു. ഭംഗിക്കുവേണ്ടി സഫയര്‍ ക്രിസ്റ്റലും ചേർത്തിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ യു-ബോട്ട് 41 വാച്ചുകളാണ് അവതരിപ്പിക്കുന്നത്. ഹീലിയോസിന് 240 സ്റ്റോറുകളുടെ വിപുലമായ ശൃംഖല ഉള്ളതിനാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലോകത്തിലെ ഏറ്റവും അഭിമാനകരമായ വാച്ചുകള്‍ സൗകര്യപ്രദമായി വാങ്ങാനാകും. 1,22,500 രൂപ മുതലാണ് യു-ബോട്ട് വാച്ചുകളുടെ വില.
ഹീലിയോസിലൂടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് യു-ബോട്ട് പരിചയപ്പെടുത്തുന്നില്‍ സന്തോഷമുണ്ടെന്നും പ്രീമിയവും നൂതനവുമായ വാച്ചുകള്‍ക്ക് ഇന്ത്യയില്‍ ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വാച്ചുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് സുപ്രധാന നാഴികക്കല്ലാണെന്നും ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിള്‍സ് വൈസ് പ്രസിഡന്‍റ് ആൻഡ് ചീഫ് സെയില്‍സ് ആൻഡ് മാർക്കറ്റിങ് ഓഫീസര്‍ രാഹുല്‍ ശുക്ല പറഞ്ഞു.
‘‘ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും ചടുല വ്യക്തത്വങ്ങളും യു-ബോട്ടിന്‍റെ ആത്മാവുമായി തികച്ചും യോജിക്കുന്നതാണ്. ഹീലിയോസുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ഈ വിപണിയിലേക്ക് ഞങ്ങളുടെ വാച്ചുകള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’’– യു-ബോട്ട് സ്ഥാപകനും ഉടമസ്ഥനുമായ ഇറ്റാലോ ഫോണ്ടാന പറഞ്ഞു. ടാറ്റ ഗ്രൂപ്പുമായി പങ്കിടുന്ന ഞങ്ങളുടെ കാഴ്ചപ്പാടും മൂല്യങ്ങളും ഈ പങ്കാളിത്തം രൂപീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. തനതായ ഇറ്റാലിയന്‍ ഡിസൈന്‍, ഗുണമേന്മയേറിയ സാമഗ്രികള്‍, മികച്ച നിലവാരം എന്നിവയാല്‍ അംഗീകരിക്കപ്പെട്ട യു-ബോട്ട് പ്രീമിയം വാച്ചുകളില്‍ മുൻനിര നാമമായി മാറാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.