ADVERTISEMENT

പലപ്പോഴും ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് പ്രമുഖ താരം വിക്രം. താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജീൻസും ഓവർകോട്ടും കൂളിങ് ഗ്ലാസുമായുള്ള താരത്തിന്റെ ഗെറ്റപ്പാണ് ആരാധകരുടെ മനം കവർന്നത്. 

നീല ജീൻസും വെള്ള ടീഷർട്ടുമാണ് വിക്രമിന്റെ ഔട്ട്ഫിറ്റ്. ടീഷർട്ടിനു മുകളിൽ ഓഫ്‌വൈറ്റിൽ ബ്രൗണ്‍ വരകളുള്ള കോട്ടും ധരിച്ചിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന വിധം നീല ഫ്രെയ്മുള്ള കൂളിങ് ഗ്ലാസും ഉണ്ട്. ‌

vikram-sp1
Image Credit:the_real_chiyaan/ Instagram
vikram-sp1
Image Credit:the_real_chiyaan/ Instagram

ഒരുകയ്യിൽ വാച്ചും മറ്റേകയ്യിൽ സിൽവർ റിങ്ങും കരിംനീലയും വെള്ളയും ഇടകലർന്ന ഷൂസും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിഡിയോയും ശ്രദ്ധനേടി. വിക്രമിന്റെ ലുക്കിനെയും സ്റ്റൈലിനെയും പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘സ്റ്റൈലിഷ് കിങ്’ എന്നാണ് വിഡിയോയ്ക്ക് ചിലർ കമന്റ് ചെയ്തത്. വിക്രമിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്നു ചോദിക്കുന്നവരെയും കാണാം. പ്രായം കൂടുംതോറും സൗന്ദര്യം കൂടി വരികയാണെന്ന രീതിയിലും അഭിപ്രായങ്ങളെത്തി. 

English Summary:

Vikram's Age-Defying Style Steals the Show in Viral Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com