ADVERTISEMENT

‘മനസ്സിനക്കരെ’യിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് നയൻ‌താര. ഗ്ലാമർ താരത്തിൽ നിന്നും ‘ലേഡി സൂപ്പർ സ്റ്റാർ’ പദവിയിലേക്കുള്ള താരത്തിന്റെ യാത്ര അത്ര എളുപ്പമല്ലായിരുന്നില്ല. ഉയർച്ചകളും താഴ്ചകളും നിറഞ്ഞ കരിയറിൽ ലുക്കിന് മാത്രം ഒരു താഴ്ചയും കോട്ടവും ഉണ്ടായിരുന്നില്ല. സൗന്ദര്യം നയൻതാരയുടെ കൂടെപ്പിറപ്പായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അത് നല്ല രീതിയിൽ മിനുക്കി എടുക്കുകയും ചെയ്തതോടെ സിനിമ മേഖലയിൽ ഉയരങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

അടുത്തിടെ ചടങ്ങുകളിൽ കൂടുതലായും സാരിയിലാണ് നയൻസ് എത്താറുള്ളത്. അതും കാണികളെ മയക്കുന്ന നിറങ്ങളിൽ. അടുത്തിടെ ഗോൾഡൻ കസവുകളുള്ള ചുവന്ന പട്ടുസാരി ഉടുത്ത താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. സാരിക്കൊത്ത ട്രഡീഷണൽ ആഭരണങ്ങളും മുല്ലപ്പൂവും സിന്ദൂരവും കൂടി ആയപ്പോൾ ലുക്ക് വേറെ ലെവലായി. ദേവതയെപ്പോലെ ഉണ്ടെന്നാണ് ചിത്രത്തിന് ആരാധകർ ഇടുന്ന കമന്റുകൾ.

nayan-sp3
Image Credit: nayanthara/ Instagram
nayan-sp3
Image Credit: nayanthara/ Instagram

സത്യത്തിൽ സാരിയിൽ നയൻതാരയെ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. അത് കൂടുതൽ വ്യക്തമായത് അവരുടെ വിവാഹ സമയത്ത് തന്നെയായിരുന്നു. ചുവന്ന സാരിയിൽ അതിമനോഹരി ആയാണ് നയൻതാര വിവാഹവേദിയിലെത്തിയത്. ഇതിനൊപ്പം അണിഞ്ഞ ആഭരണങ്ങളും ഏറെ ശ്രദ്ധനേടി. പോൾക്കിയും മരതകവും കൊണ്ടുള്ള നെക്‌ലസുകളായിരുന്നു താരം അണിഞ്ഞത്. ഇതൊന്നും കൂടാതെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വാങ്ങാൻ എത്തിയപ്പോൾ നയൻസ് ധരിച്ച സിട്രൈൻ-മഞ്ഞ സിൽക്ക് നെയ്ത് സാരിയും ആരാധക ശ്രദ്ധനേടിയിരുന്നു. കൂടുതലായും സ്ലീവ്‌ലെസ് ബ്ലൗസുകളാണ് സാരിക്കൊപ്പം നയൻ‌താര തിരഞ്ഞെടുക്കാറുള്ളത്.

nayan-sp1
Image Credit: nayanthara/ Instagram
nayan-sp1
Image Credit: nayanthara/ Instagram

ഗൗണുകളുടെ അതിമനോഹരമായ കളക്ഷനുകളും നയൻതാരയ്ക്കുണ്ട്. അടുത്തിടെ കസ്റ്റം മേയ്ഡ് ഡിസൈനര്‍ ഔട്ട്ഫിറ്റിലെത്തിയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. വൈറ്റ് ഫ്ലോറല്‍ ഡിസൈനിലുള്ള സ്ട്രാപ്‌ലസ് മിഡിയിൽ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധനേടി. ഗൗരി ആന്‍ഡ് നൈനിക ഡിസൈനേഴ്സിന്റെ ഔട്ട്ഫിറ്റാണിത്. മുൻപും പല തവണ ഇവരുടെ വസ്ത്രങ്ങളിൽ താരം എത്തിയിട്ടുണ്ട്. വൈബ്രന്റ് നിറങ്ങളാണ് നയൻതാര തിരഞ്ഞെടുക്കാറുള്ളത്. നീല, പിങ്ക്, മഞ്ഞ, ചുവപ്പ് തുടങ്ങി ഹാപ്പി കളേഴ്സ് നയൻസിന്റെ കളക്ഷനിൽ ഉണ്ട്. ഇതൊന്നും കൂടാതെ കുട്ടികളുടെ കൂടെ ചെലവഴിക്കുന്ന കാഷ്വൽ ദിനങ്ങളിൽ ലൂസ് ഷർട്ടും ടി-ഷർട്ടും ആണ് നയൻ‌താര തിരഞ്ഞെടുക്കാറുള്ളത്.

English Summary:

Nayanthara's Regal Style: From Sarees to Gowns, the Lady Superstar Owns Every Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com