ADVERTISEMENT

സമൂഹമാധ്യമത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്  സിനിമാതാരം പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം സോഷ്യല്‍ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് വ്യത്യസ്ത ലുക്കിലുള്ള പ്രയാഗയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. 

ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. നീല നിറത്തിലുള്ള ജീൻസ് ഷർട്ടാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. സിൽവർ സ്ട്രാപ്പുള്ള വാച്ചും കൂളിങ് ഗ്ലാസും സ്റ്റൈൽ ചെയ്തിരിക്കുന്നു. കൂളിങ് ഗ്ലാസിനു മുകളിലൂടെ നോക്കുന്ന രീതിയിലുള്ളതാണ് ലുക്ക്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്.

prayaga-sp
Image Credit: prayagamartin / Instagram
prayaga-sp
Image Credit: prayagamartin / Instagram

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രം ചർച്ചയായി. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു. മനോഹരം എന്നായിരുന്നു പലരും കമന്റ് ചെയ്തത്. എന്നാൽ വര്യമ്പള്ളീലെ മീനാക്ഷിയല്ലേ എന്നു ചോദിച്ചു കൊണ്ടുള്ള രസകരമായ കമന്റുകളും എത്തി.  വെള്ളം ചവിട്ടരുത്, രണ്ടുദിവസത്തിനകം മാറിക്കോളും, ഇത് ശരിക്കും കാട്ടുപറമ്പൻ ചേട്ടനാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും എത്തി. 

English Summary:

Prayaga Martin's Hibiscus Photoshoot Sets Social Media Ablaze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com