‘റോയൽ ലുക്ക്, സണ്ണി ലിയോണിയെ പോലെ!’: വെൽവെറ്റ് ബോഡി കോണിൽ അതിസുന്ദരിയായി ഹണി റോസ്
Mail This Article
മനോഹരമായ വസ്ത്രത്തിലുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം ഹണി റോസ്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും ഹണി വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ വെൽവെറ്റ് ബോഡികോണ്‍ ധരിച്ചുള്ള ഹണിയുടെ വിഡിയോയാണ് ആരാധക ശ്രദ്ധനേടുന്നത്.
കടുംനീല നിറത്തിൽ സ്ലിറ്റുള്ള സ്ലീവ്‌ലെസ് വെൽവെറ്റ് ബോഡികോണാണ് ഹണിയുടെ ഔട്ട്ഫിറ്റ്. മുത്തുള്ള ഹാങ്ങിങ് കമ്മലാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്. സിംപിൾ മേക്കപ്പ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ വേവ് ഹെയർസ്റ്റൈലാണ്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധേയമായി. വിഡിയോയ്ക്ക് താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. ‘മനോഹരമായ വസ്ത്രം, റോയൽ ലുക്ക്’ എന്നിങ്ങനെയാണ് വിഡിയോയ്ക്കു പലരും കമന്റ് ചെയ്തത്. സണ്ണിലിയോണിയെ പോലെയുണ്ട്. സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും എത്തി. കമന്റ് ബോക്സ് മുഴുവൻ ഹിന്ദിക്കാരാണ്. മലയാളികളില്ലേ എന്നു ചോദിച്ചുകൊണ്ടുള്ള രസകരമായ കമന്റുകളും പലരും പങ്കുവച്ചു.