ADVERTISEMENT

ഡിസൈനർ സരിത ജയസൂര്യയുടെ വസ്ത്രമേള കോട്ടയം സീസർ പാലസിൽ ഡിസംബർ 7, 8 തീയതികളിൽ നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

സാരികൾ, കുർത്തകൾ, സൽവാർ, തുടങ്ങി വസ്ത്രങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. കൂടാതെ പുരുഷൻമാർക്കായുള്ള ഷർട്ടുകൾ, കുർത്തകൾ എന്നിവയും മേളയുടെ ഭാഗമാകും. കോട്ടൻ, ഓർഗൻസ, ലിനൻ, ടസർ, സെമിസിൽക്ക്, ചെട്ടിനാട്, അജ്റഖ് തുടങ്ങിയ മെറ്റീരിയലുകളിലെ നീണ്ട നിരയും ഒരുക്കും. 2000 രൂപ മുതൽ ചുരിദാറുകളും സാരികളും ലഭ്യമാണ്.

ജയസൂര്യയും സരിതയും ∙ ചിത്രം: actor_jayasurya/Instagram
ജയസൂര്യയും സരിതയും ∙ ചിത്രം: actor_jayasurya/Instagram

വസ്ത്രങ്ങളോടൊപ്പം തന്നെ ആഭരണങ്ങൾ, ബാഗുകൾ തുടങ്ങിയവയുടെ കളക്ഷനും മേളയിലുണ്ടാകും. സരിതയുടെ സഹോദരി ശരണ്യയുടെ‘ആർട്ട്സി സോൾ’ എന്ന ലേബലിലെ ആക്സസറീസാണ് മേളയ്ക്കെത്തുക. 

‘എല്ലാവർഷവും ക്രിസ്മസിന് വസ്ത്രങ്ങളുടെ വിപുലമായ കലക്ഷനുമായി കോട്ടയത്തെത്താറുണ്ട്. ഇത്തവണയും വ്യത്യസ്തങ്ങളായ വസ്ത്രങ്ങളുടെ നീണ്ട നിര തന്നെയാണ് ഒരുക്കുന്നത്. കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലിയായാണ് ഇത്തവണ വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നത്’– സരിത ജയസൂര്യ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com