സായ്കുമാറിനൊപ്പം മത്തായിച്ചനായി അരുന്ധതി; മറക്കാനാവില്ലെന്ന് ആരാധകർ
Mail This Article
എത്ര കണ്ടാലും മലയാളികൾ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാണു റാംജിറാവു സ്പീക്കിങ്. 1989 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. 30 വർഷങ്ങക്കിപ്പുറവും ഈ സിനിമ മലയാളികളെ ചിരിപ്പിക്കുന്നു.
‘‘എന്താ നിന്റെ വെഷമം... എന്റെ പേര് ബാലകൃഷ്ണൻ... അതാ നിന്റെ വെഷമം...’’ ഇന്നസെന്റും സായ്കുമാറും റാംജിറാവുവിൽ തകർത്ത് അഭിനയിച്ച ഒരു രംഗമാണ്. ഈ രംഗത്തിനു ടിക് ടോക്കുമായി എത്തിയിരിക്കുകയാണ് സായ്കുമാറും ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും.
സായ്കുമാർ ബാലകൃഷ്ണനായപ്പോൾ ഇന്നസെന്റായി അരുന്ധതി തകർത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണു വിഡിയോയ്ക്കൊപ്പം കുറിച്ചത്. അരുന്ധതിയുടെ ചില വിഡിയോകളിൽ സായ്കുമാർ മുന്‍പും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആദ്യമായാണു ഡയലോഗുകളുമായി താരം എത്തുന്നത്.
മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ആ സിനിമ ഒരിക്കലും മറക്കാനാവില്ലെന്നും ഇന്നു കണ്ടാലും ചിരിവരുമെന്നും ആരാധകർ പറയുന്നു. സായ്കുമാറിനോടുള്ള സ്നേഹം അറിയിക്കുന്നതിനൊപ്പം വില്ലൻ വേഷത്തിൽ ഒരു ഗംഭീര തിരിച്ചുവരവു പ്രതീക്ഷിക്കുന്നതായും ആരാധകർ വ്യക്തമാക്കുന്നു.
നേരത്തെ അമ്മ ബിന്ദു പണിക്കരോടൊപ്പം തിളക്കം സിനിമയിലെ ഒരു രംഗത്തിനു ടിക് ടോക് ചെയ്ത് അരുന്ധതി കയ്യടി നേടിയിരുന്നു. താൻ അവതരിപ്പിച്ച വനജയായി ബിന്ദു പണിക്കരെത്തിയപ്പോൾ സലിം കുമാറായി അരുന്ധതി മികച്ച പ്രകടനം നടത്തി.
അരുന്ധതിയുടെ ഡബ്സ്മാഷ് വിഡിയോകൾ മുൻപും വൈറലായിട്ടുണ്ട്. അമ്മയുടെ പാതയിലൂടെ മകള്‍ സിനിമയിലെത്തുമെന്നാണു പ്രേക്ഷകരുടെ പ്രതീക്ഷ.