ADVERTISEMENT

മഴവിൽ‍ മനോരമയിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാ നായകൻ. മത്സരാർഥികളുടെ ഗംഭീരപ്രകടനം കൊണ്ടു ശ്രദ്ധേയമായ റിയാലറ്റി ഷോയിൽ ‘അരം പ്ലസ് അരം കിന്നരം’ റൗണ്ടിൽ മീനാക്ഷിയും ആൻ സലീമും പൊങ്ങച്ചക്കാരികളായ ലിസിയും സൂസനുമായി തകർത്ത് അഭിനയിച്ചപ്പോൾ മലയാളികൾ പൊട്ടിച്ചിരിച്ചു. ഏറെ അഭിനന്ദനങ്ങള്‍ നേടിയ കഥാപാത്രങ്ങളായി വീണ്ടും എത്തിയിരിക്കുകയാണ് ആനും മീനാക്ഷിയും.

ഒരു ഫോട്ടോഷൂട്ടിനായി ഒന്നിച്ചപ്പോഴാണ് പൊങ്ങച്ചം പറയാൻ  ലിസിയും സൂസനും മത്സരിച്ചത്. ആരുടെ സൺ ഗ്ലാസാണു കൂടുതൽ വിലകൂടിയത് എന്നതായിരുന്നു തർക്കവിഷയം. സൂസന്റെ അമ്പലപ്പറമ്പ് കണ്ണടയാണെന്നു ലിസിയും, ലിസിയുടേത് ഡൂപ്ലിക്കേറ്റ് ആണെന്നു സൂസനും പറയുന്നു. വില പറഞ്ഞുള്ള പൊങ്ങച്ചം ഒടുവിൽ അടിയിലെത്തി.

നായികാ നായകന്റെ വേദിയിൽ പൊട്ടിച്ചിരികൾ ഉണര്‍ത്തിയ ഈ സ്കിറ്റ് സമൂഹമാധ്യമങ്ങളിലും തരംഗമായിരുന്നു. സ്കിറ്റിനിടയിലെ മീനാക്ഷിയുടെ പാട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മറ്റൊരു മൽസരാര്‍ഥിയായ വിൻസിയും സ്കിറ്റിൽ ഇവർക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു.

പ്രിയ കഥാപാത്രങ്ങൾ വീണ്ടും എത്തിയപ്പോൾ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത് . മീനാക്ഷി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച  വിഡിയോ വൈറലാണ്.

ലാൽ ജോസും കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും വിധികർത്താക്കളായ ഷോയിൽ ശംഭു മേനോനും ദർശന എസ്.നായരുമായിരുന്നു വിജയികളായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com