ADVERTISEMENT

ഗുലാം സിനിമയിൽ ബൈക്കിനു മുകളിൽ ഇരുന്നുള്ള ആമിർ ഖാൻ - റാണി മുഖർജി ജോഡികളുടെ റൊമാന്റിക് ഗാനം ഒാർമയുണ്ടോ? ‘ജാദൂ ഹേ തേരാ ഹി ജാദൂ..’. എന്ന പാട്ടുരംഗത്തിൽ ആമിർ ഖാനെ കെട്ടിപ്പുണർന്ന് ബൈക്കിനു പിറകിലിരുന്ന റാണി മുഖർജി എഴുന്നേറ്റ് മുന്നിലെ ഫ്യൂവൽ ടാങ്കിൽ കയറി ഇരുന്ന് ആമിറിനെ ചുംബിക്കുന്ന രംഗം ആരാധകർ മറക്കാനിടയില്ല. ഒരുകാലത്ത് ആരാധകരെ ഹരം പിടിപ്പിച്ച ഗാനം വീണ്ടും സൈബർ ലോകത്ത് വൈറലാവുകയാണ്.

ഡൽഹിയിലെ രജൗരി ഗാർഡൻ റോഡിൽ വൈകിട്ട് ഏറ്റവും തിരക്കുള്ള സമയത്ത് ബൈക്ക് ഓടിക്കുന്ന ആൺകുട്ടിയെ കെട്ടിപ്പിടിച്ചു ഫ്യൂവൽ ടാങ്കിന് മുകളിൽ ഇരിക്കുന്ന പെൺകുട്ടി. ഇവരുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായിക്കഴിഞ്ഞു. തിരക്കിട്ടു പോകുന്ന ആളുകൾക്ക് ഇതൊരു ഒരു കൗതുകക്കാഴ്ചയായി എന്നതിൽ സംശയമില്ല.

മോട്ടർ വാഹന നിയമ ലംഘനത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കേണ്ട വരും എന്ന അടിക്കുറിപ്പോടെയാണ് എച്ച് ജി എസ് ധാലിവാൾ ഐപിഎസ് ഇത് തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com