വിവാഹദിനത്തിൽ നായയ്ക്കൊപ്പം ഡാൻസ്; വൈറൽ വിഡിയോ
Mail This Article
ഇന്ന് ഡാൻസ് ഇല്ലാതെ വിവാഹമേ ഇല്ല എന്നതാണ് അവസ്ഥ. കൂട്ടുകാരും ബന്ധുക്കളുമൊക്കെ നൃത്തം ചെയ്യുകയും നവദമ്പതികൾ കാഴ്ചകാരായി ഇരിക്കുകയും ചെയ്തിരുന്ന അവസ്ഥയും മാറി. ഇന്ന് വധുവും വരനുമാണ് തകർപ്പൻ നൃത്തച്ചുവടുകളുമായി മുൻപിൽ ഉണ്ടാവുക. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോയിൽ വധു നൃത്തം ചെയ്യുന്നത് ഒരു നായയ്ക്ക് ഒപ്പമാണ്. ഗൗൺ ധരിച്ച് തന്റെ പ്രിയപ്പെട്ട നായയ്ക്കൊപ്പമുള്ള വധുവിന്റെ നൃത്തം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ ലോകം.
സെലിബ്രിറ്റികൾക്കു വേണ്ടി നായകളെ പരിശീലിപ്പിക്കുന്ന 24കാരി സാറാ കാർസണ്‍ ആണ് തന്റെ പ്രിയപ്പെട്ട നായയ്ക്കൊപ്പം നൃത്തം ചെയ്തത്. വധുവിന്റെ പുറത്തു കയറിയും ഉയർന്നു ചാടിയും നിവർന്നു നിന്നുമായിരുന്നു നായയുടെ നൃത്തം. പാട്ടിന്റെ താളത്തിനൊത്തുള്ള ഈ മിന്നുന്ന പ്രകടനം കയ്യടിച്ചാണ് അതിഥികൾ സ്വീകരിച്ചത്.
സാറ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോ സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നു. വിവാഹ വസ്ത്രമായിരുന്നതും പരിശീലിക്കാൻ സമയം ലഭിക്കാത്തതും കാരണം ചെറിയ ഭയമുണ്ടായിരുന്നതായി സാറ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. നിരവധി അഭിനന്ദനങ്ങളാണ് ഇവരെ തേടിയെത്തുന്നത്.
2017 അമേരിക്കൻ റിയാലിറ്റി ഷോയായ ‘ഗോട്ട് ടാലന്റി’ലെ പ്രകടനത്തിലൂടെ സാറ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ കഴിവുകളെ ലോകത്തിനു പരിചയപ്പെടുത്തുന്ന ഷോയാണിത്.