ADVERTISEMENT

ജീവിച്ചിരുന്നപ്പോൾ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാത്തവർ മരിച്ചപ്പോൾ അനുശോചന പോസ്റ്റിടുന്നതിനെ വിമർശിച്ച് സീരിയൽ താരം ആദിത്യൻ ജയൻ. മരിച്ചു പോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യൻ ജയൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാൾ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം; 

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുൻപു വരെ ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാൾ മാത്രം വരും മമ്മൂക്ക. ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലർക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്. അല്ലാതെ ജീവിച്ച് ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com