പിറന്നാളിന് മഞ്ജുവിന്റെ സർപ്രൈസ്, തുള്ളിച്ചാടി മകള്‍; വിഡിയോ
Mail This Article
പിറന്നാൾ ദിനത്തിൽ മകൾക്ക് സർപ്രൈസ് ഒരുക്കി മഞ്ജു പിള്ള. മകൾ ദയയക്ക് ഏറെയിഷ്ടപ്പെട്ട ആൽദോ ഷൂസ് ആണ് മഞ്ജു സമ്മാനിച്ചത്. സമ്മാനം നൽകുന്നതിന്റെയും പാർട്ടി സംഘടിപ്പിച്ചതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
മഞ്ജുവും ഭർത്താവ് സുജിത്ത് വാസുദേവും ചേർന്നാണ് സമ്മാനം നൽകിയത്. ഇതു തുറന്നു നോക്കിയ ദയ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും മഞ്ജുവിനെയും സുജിത്തിനെയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വിഡിയോയിൽ കാണാം.
ദയയ്ക്കു വേണ്ടി ഒരു സർപ്രൈസ് പാർട്ടിയും സംഘടിപ്പിച്ചിരുന്നു. സുജിത്തിന്റെയും മഞ്ജുവിന്റെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വീടു കണ്ട് ദയ അതിശയിക്കുന്നതു കാണാം. വിഡിയോയ്ക്കു താഴെ ദയയ്ക്ക് ആശംസകളുമായി നിരവധിപ്പേർ എത്തി.
അടുത്തിടെ ‘മൈ ലൗവ്’ എന്ന കുറിപ്പിനൊപ്പം മകൾക്കൊപ്പമുള്ള ചിത്രം മഞ്ജു പങ്കുവച്ചിരുന്നു. ഇതും ആരാധകർ ഏറ്റെടുത്തിരുന്നു.
മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരിയിലൂടെ മോഹനവല്ലിയായി തിളങ്ങുകയാണ് മഞ്ജു പിള്ള.