ADVERTISEMENT

വായു മലിനീകരണത്താൽ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥനാമായ ഡൽ‌ഹി. കാഴ്ചകള്‍ പോലും മറയ്ക്കുന്ന വിധം പുക മൂടിയ സാഹചര്യം. മാസ്ക് ധരിച്ച ചിത്രം പങ്കുവച്ചാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഡൽഹിയിലെ മലിനീകരണത്തിന്റെ കാഠിന്യം ആരാധകരെ അറിയിച്ചത്. എന്നാൽ ട്രോളുകളും വിമർശനങ്ങളുമാണ് പ്രിയങ്കയെ കാത്തിരുന്നത്.

സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം ഡൽഹിയിൽ എത്തിയത്. ‘‘മലിനീകരണം ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടി സാധ്യമല്ല. എയർ പ്യൂരിഫയറുകളും മാസ്ക്കുകളും ഉള്ളതിനാൽ ഞങ്ങൾ അനുഗ്രഹീതരാണ്. വീടില്ലാത്തവർക്കു വേണ്ടി പ്രാർഥിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ’’ – താരം ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. 

എന്നാൽ, താരത്തിന്റെ കരുതലിന് സ്നേഹം അറിയിക്കുന്നതിനൊപ്പം വിമർശനങ്ങളും ട്രോളുകളും കനത്തു. ഭർത്താവ് നിക്ക് ജൊനാസിനൊപ്പം ബീച്ചിലിരുന്ന് പുക വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഉപയോഗിച്ചാണ് ട്രോളുകൾ.

മുൻപൊരിക്കൽ  താനൊരു ആസ്മ രോഗിയാണ് എന്നു വെളിപ്പെടുത്തിയും ദീപാവലിക്ക് പടക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പ്രിയങ്ക പരസ്യത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ പ്രിയങ്ക–നിക് വിവാഹത്തിന് വെടിക്കെട്ട് നടത്തുകയും ചെയ്തു. ഈ സംഭവം താരത്തിനെതിരെ വിമർശനം ഉയരാൻ കാരണമായി. ദീപാവലിക്ക് പടക്കം ഒഴിവാക്കാൻ ആവശ്യപ്പെട്ട വ്യക്തി സ്വന്തം വിവാഹത്തിന്  വെടിക്കെട്ട് നടത്തുന്നു. പ്രിയങ്കയുടെ നിലപാടുകൾ ഇരട്ടത്താപ്പാണ് എന്നായിരുന്നു വിമർശനങ്ങൾ.

ഇതിനുശേഷമാണ് പൊതുസ്ഥലത്തിരുന്ന് പുക വലിക്കുന്ന പ്രിയങ്ക ചിത്രങ്ങൾ പുറത്തായത്. ഭർത്താവ് നിക്കിനൊപ്പം അവധിക്കാലം ആഘോഷിക്കുമ്പോഴായിരുന്നു ഇത്. ‘പുക വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ? അതും മരണത്തിനു കാരണമാകില്ലേ. വായു മലിനീകരണം ഉണ്ടാക്കില്ലേ’ എന്നാണ് സോഷ്യൽ ലോകം അന്നു ചോദിച്ചത്. മലിനീകരണ സംബന്ധമായ പോസ്റ്റിലും ഇതേ ചോദ്യം ഉയർത്തുകയാണ് വിമർശകർ.

മറ്റുള്ളവർക്കു നല്ലതു വരട്ടേ എന്നാഗ്രഹിക്കുന്ന ഒരു പോസ്റ്റില്‍ പ്രിയങ്കയെ വിമർശിക്കുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

English Summary : Priyanka Chopra gets trolled for her mask picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com