ADVERTISEMENT

ഗർഭകാല ഫോട്ടോഷൂട്ട് പങ്കുവച്ച് തെന്നിന്ത്യൻ താരം സ്നേഹ. ഇതുവരെ പുറത്തുവിടാതിരുന്നു ചിത്രങ്ങളാണ് സ്നേഹ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സ്നേഹ–പ്രസന്ന ദമ്പതികൾക്ക് ജനുവരി 24ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്. 

sneha-2

ഗർഭകാല ഫോട്ടോഷൂട്ടിന്റെ ചില ചിത്രങ്ങള്‍ മുൻപ് പങ്കുവച്ചിരിക്കുന്നു. എന്നാൽ വിവിധ നിറത്തിലുള്ള ഗൗൺ ധരിച്ച് കടൽത്തീരത്തും പൂന്തോട്ടത്തിലുമായി എടുത്ത മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്.

sneha-3

പ്രസന്ന–സ്നേഹ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യത്തേത് മകനാണ്. 2015ൽ ആണ് ആദ്യ കുഞ്ഞിന്റെ ജനനം. വിഹാൻ എന്നാണ് പേര്.

2012ൽ ആയിരുന്നു സ്നേഹ പ്രസന്ന ദമ്പതികൾ വിവാഹിതരായത്.

English Summary : Actress Sneha Maternity photos Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com