ADVERTISEMENT

ലോക്ഡൗൺ കാലത്തു ബോറടി മാറ്റാൻ വീട്ടുമുറ്റത്തു ക്രിക്കറ്റ് കളിച്ച ദമ്പതികളുടെ വിഡിയോ കണ്ടു ലോകം കയ്യടിക്കുകയാണ്. തൃത്താല മേഴത്തൂർ കുന്നംപറമ്പ് മന രാമൻ നമ്പൂതിരിയും ഭാര്യ ബിന്ദുവും ക്രിക്കറ്റ് കളിക്കുന്ന വിഡിയോ മക്കളാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനം കണ്ട് ലൈക്കടിച്ചത് ഒരു ലക്ഷത്തിലധികം പേർ. അത്രയും പേർ ഷെയറും ചെയ്തു. 58 വയസ്സുള്ള രാമൻ നമ്പൂതിരിയും 50 വയസ്സുള്ള ബിന്ദുവും ചെറുപ്പത്തിൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളതെങ്കിലും ഇരുവരുടെയും പ്രകടനം കണ്ട് പ്രഫഷനൽ ക്രിക്കറ്റ് കളിക്കാരാണെന്ന കമന്റുകളുമെത്തി. 

ആദ്യമായാണു മക്കളായ രാമാനുജന്റെയും നവനീത കൃഷ്ണന്റെയും കൂടെ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. രാമനായിരുന്നു ബാറ്റിങ്. ബിന്ദു ബോളിങ്ങും. രണ്ടു പേരും ഓൾറൗണ്ടർമാരാണെന്നു മക്കൾ പറയും. ജീവിതമെന്ന മനോഹരമായ ഇന്നിങ്സും തിളക്കമേറയതാണെന്നു രാമന്റെ കമന്റ്. സച്ചിൻ തെൻഡുൽക്കറുടെ ജന്മദിനമായ 24നാണു മക്കൾ വിഡിയോ പോസ്റ്റ് ചെയ്തത്. രാമന്റെ ഇഷ്ട ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറാണ്. ബിന്ദുവിന്റെ ഇഷ്ടതാരം രാഹുൽ ദ്രാവിഡും. വിമുക്തഭടനായ രാമൻ നമ്പൂതിരി നാട്ടിലെ ക്ഷേത്രത്തിൽ പൂജാരിയാണ്. തൃത്താല കെ.വി. മേനോൻ സ്കൂളിലെ സംസ്കൃതം അധ്യാപികയാണ് ബിന്ദു.

English Summary : Kerala couple playing cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com